ഏഴു വിദ്യാര്‍ത്ഥികളെ അക്രമി പൊതുനിരത്തില്‍ വെച്ച് കുത്തിക്കൊന്നു ; സംഭവം ചൈനയില്‍

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂള്‍ വിട്ടു വരികയായിരുന്ന കുട്ടികളുടെ നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. കൂട്ടമായി പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ചാടിവീണ അക്രമി കത്തിയെടുത്ത് വീശുകയായിരുന്നു. ആക്രമണം നടത്തിയതെന്നു കരുതുന്ന സാവോ എന്നയാളെ എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. നമ്പര്‍ ത്രീ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആക്രമണത്തിനിരയായത്. 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് അക്രമങ്ങള്‍ക്ക് ഇരയായത്.

മരിച്ച ഏഴു വിദ്യാര്‍ഥികളില്‍ അഞ്ചുപേര്‍ പെണ്‍കുട്ടികളാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫെബ്രുവരിയില്‍ ബെയ്ജിങ്ങിലെ തിരക്കേറിയ ഒരു ഷോപ്പിങ് മാളില്‍ സമാനമായ സംഭവം അരങ്ങേറിയിരുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു സ്ത്രീ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.