ജനിച്ചത് പെണ്ണാണ് എന്ന തന്‍റെ വാദം തെളിയിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനേന്ദ്രിയം മുറിച്ചു , കുട്ടി മരിച്ചു
ജാര്‍ഖണ്ഡിലെ ഇത്ത്‌ഖോരി ഓം നഴ്‌സിങ് ഹോമിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. എട്ട് മാസം ഗര്‍ഭിണിയായ ഗുഡിയാ ദേവി പതിവ് പരിശോധനക്കാണ് ആശുപത്രിയില്‍ എത്തിയത്. സ്‌കാന്‍ ചെയ്യണമെന്ന ഡോക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് സ്‌കാനിങിന് വിധേയയാവുകയായിരുന്നു. കുട്ടി പെണ്ണായിരിക്കുമെന്നായിരുന്നു സ്‌കാനിങ്ങ് പരിശോധനയില്‍ ഡോക്ടര്‍ അനൂജ് കുമാര്‍ പറഞ്ഞത്. ഗര്‍ഭിണിയെ സിസേറിയന് വിധേയയാക്കേണ്ടതുണ്ടെന്നും ഇയാള്‍ ഭര്‍ത്താവിനെ അറിയിച്ചു. സിസേറിയനായി പണം കെട്ടിവെക്കണമെന്നും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.
സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടി ആണാണെന്നു മനസ്സിലായതോടെ ഡോക്ടര്‍ തന്റെ വാദം ശരിയാണെന്ന് തെളിയിക്കാന്‍ കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചു കളയുകയായിരുന്നു. എന്നാല്‍ വൈകല്യത്തോടെ ജനിച്ച കുട്ടി ഉടന്‍ തന്നെ മരിച്ചെന്നായിരുന്നു സിസേറിയന്‍ കഴിഞ്ഞ ഉടന്‍ ഡോക്ടര്‍ വീട്ടുകാരോട് പറഞ്ഞത്. പക്ഷെ സംഭവത്തിനെല്ലാം ദൃക്‌സാക്ഷിയായ കുഞ്ഞിന്‍റെ അമ്മ സത്യം പുറത്തു പറഞ്ഞതോടെ രംഗം മാറുകയായിരുന്നു. സംഭവം വിവാദമായതോടെ അനൂജ്കുമാര്‍ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു. കുട്ടിയുടെ മൃതദേഹ പരിശോധന നടത്തുകയും ആശുപത്രി സീല്‍വെക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.