ലൈംഗികവൃത്തിയെ വിദഗ്ധ തൊഴിലില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ന്യൂസിലന്‍ഡ്‌ ; പക്ഷെ മൂന്നുവര്‍ഷത്തെ എക്സ്പീരിയന്‍സ് വേണം

ന്യൂസിലാന്റ് ആണ് ലൈംഗികവൃത്തിയെ വിദഗ്ധ തൊഴിലില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിയമം പരിഷ്‌ക്കരിച്ചിരിക്കുന്നത്. അവിടേയ്ക്ക് കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കവരുടെ വിസ അപേക്ഷില്‍ ഇനി തൊഴില്‍ വൈദഗ്ധ്യത്തില്‍ ലൈംഗീക വൃത്തിയും ചേര്‍ക്കാം. തൊഴില്‍ വൈദഗ്ദ്യം സംബന്ധിച്ച കോളത്തില്‍ ലൈഗീംക വൃത്തിയും, എസ്‌കോര്‍ട്ടും ഉള്‍പ്പെടുത്തികൊണ്ടാണ് ന്യൂസിലന്‍ഡ് ഭരണകൂടം പുതിയ പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എമിഗ്രേഷന്‍ വിഭാഗത്തിത്തിന്റെ വൈബ്സെറ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്റ് വീസയ്ക്ക് അപേക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. രാജ്യത്തു താത്കാലിക വീസയിലെത്തി ലൈംഗികത്തൊഴിലെടുക്കാനും വിലക്കുണ്ട്. അതേസമയം ഇവയില്‍ ചില നിബന്ധനകളും സര്‍ക്കാര്‍ പറയുന്നുണ്ട്. ഓസ്ട്രേലിയന്‍ ആന്‍ഡ് ന്യൂസീലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ്(ആന്‍സ്‌കോ) പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ എന്നാണ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും സെക്കന്ററി വിദ്യാഭ്യാസ യോഗ്യതയും ഇക്കാര്യത്തില്‍ വേണം.

മണിക്കൂറില്‍ ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉള്‍പ്പെടെ ആന്‍സ്‌കോയുടെ പട്ടികയില്‍ നിര്‍ദേശമുണ്ട്. അതോടൊപ്പം തന്നെ ആന്‍സ്‌കോ അനുശാസിക്കുന്ന സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. എന്നാല്‍ ഇതുവരെ ഒരപേക്ഷയും ഇത്തരത്തില്‍ വന്നിട്ടില്ലെന്നു ന്യൂസിലന്റ് എംബസി വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലുള്ള നിയമങ്ങളിലെ അവ്യക്തതയാണു പ്രശ്നം. ലൈംഗീക തൊഴിലാളികളെ നിയമപരിരക്ഷ നല്‍കി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനെ ഒട്ടേറെപേര്‍ സ്വാഗതം ചെയ്തിരുന്നു. ലൈംഗീകവൃത്തി കുറ്റകരമല്ലെന്ന നിയമം ന്യൂസിലന്‍ഡ് സര്‍ക്കാര്‍ പാസാക്കിയത് 2013ലാണ്. ഇതിനു ശേഷം രാജ്യത്ത് ലൈംഗീകവൃത്തി നിയമപ്രകാരമായി നടന്നുവരികയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഈ തൊഴിലിനായി എത്തുന്നവര്‍ക്ക് നിയമ പ്രകാരം പരിരക്ഷ നല്‍കുന്ന ഉത്തരവാണ് ഭരണകൂടം ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. വിദഗ്ത തൊഴില്‍വിഭാഗത്തിലാണ് ലൈഗീക വൃത്തിയേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.