ഷെരീഫിനെ കൊലപ്പെടുത്തി രക്ഷപെട്ട പ്രതി അറസ്റ്റില്‍
പി.പി. ചെറിയാന്
സോമര്‍സെറ്റ്: സോമര്‍സെറ്റ് കൗണ്ടി ഷെരീഫിനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം രക്ഷപെട്ട പ്രതിയെ പോലീസ് നാലുദിവസം നീണ്ടുനിന്ന തരിച്ചിലിനൊടുവില് വെള്ളിയാഴ്ച വൈകിട്ട് പിടികൂടി.
ബുധനാഴ്ച രാവിലെ എട്ടിനാണ് 62 വയസുള്ള ഷെരീഫ് യുജിന്‍ കോളിന്റെ മൃതദേഹം കണ്ടെത്തിയത്. ചില മണിക്കൂറുകള്‍ക്കുമുമ്പ് കോള്‍ ഓടിച്ചിരുന്ന വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
മാഡിസണിലെ താമസക്കാരനായ ജോണ്‍ വില്യംസിനെയാണ് (29) കൊലപാതക കേസില്‍ അന്വേഷിച്ചിരുന്നത്. നോറിഡ്ജ് വോക്കിലെ വൃക്ഷനിബിഡമായ പ്രദേശത്തുനിന്നും പാന്റ്സ് മാത്രം ധരിച്ചിരുന്ന പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്.
ഷെരീഫിനെ വെടിവെച്ചശേഷം പോലീസ് വാഹനവുമായി കടന്നുകളഞ്ഞ പ്രതി കുമ്പര്ലാന്റ് ഫാം കണ്‍വീനിയന്‍സ് സ്റ്റോറില്‍ നിന്നും കവര്‍ച്ച നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇരുനൂറില്‍പ്പരം ഷെരീഫുകളാണ് പ്രതിയെ അന്വേഷിച്ചിരുന്നത്. വ്യാഴാഴ്ച പ്രതിയെ പടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20,000 ഡോളര്‍ പ്രതിഫലം എഫ്സിഐ പ്രഖ്യാപിച്ചിരുന്നു.
മുപ്പതുവര്‍ഷത്തിനുള്ളില്‍ ലൈന്‍ ഓഫ് ഡ്യുട്ടിയില്‍ കൊല്ലപ്പെടുന്ന മെയിന്‍ പോലീസ് ഓഫീസറാണ് കോള്‍.