കര്‍ണ്ണാടക ഇലക്ഷന്‍ ; എണ്ണ കമ്പനികള്‍ക്ക് മുന്നില്‍ പെട്രോള്‍ വില കൂട്ടരുത് എന്ന അപേക്ഷയുമായി കേന്ദ്രം

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധനവില വര്‍ധിപ്പിക്കരുത് എന്ന അപേക്ഷയുമായി കേന്ദ്രം. ഇലക്ഷന്‍ കഴിയുന്നത് വരെ ആഗോള വിപണയിലെ മാറ്റത്തിനനുസരിച്ച് ദൈനംദിന വില നിര്‍ണയം സര്‍ക്കാര്‍ ഇടപെട്ട് താത്ക്കാലികമായി റദ്ദാക്കിയതായി സൂചന. ആഗോള വിപണയില്‍ എണ്ണവില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി രാജ്യത്ത് ഇന്ധന വില ഉയര്‍ത്തിയില്ല. വിലകൂട്ടരുതെന്ന് സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ധന വില കുതിച്ചുയരുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ഏപ്രില്‍ 24-നാണ് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത്. അതിന് മുമ്പുള്ള എല്ലാ ദിവസങ്ങളിലും വിലയില്‍ ചെറുതും വലുതമായ വിലവ്യത്യാസം ഉണ്ടായിരുന്നു. 24-ന് ശേഷം ആറ് ദിവസമായി പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം ആഗോള വിപണയില്‍ ഈ ദിവസങ്ങളില്‍ എണ്ണ വില ഉയരുകയും ചെയ്തിട്ടുണ്ട്. മെയ് 12-നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അതുകൊണ്ട് അതുവരെ എണ്ണവില വര്‍ദ്ധിക്കുവാന്‍ സാധ്യതയില്ല.