സൗദിയുടെ മണ്ണില്‍ പുതിയ ചരിത്രം രചിക്കാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളെ ഒരേ കുടകീഴില്‍ ഒന്നിച്ചണിനിരത്തുകയെന്ന വലിയ ആശയത്തില്‍ അധിഷ്ഠിതമായി പടര്‍ന്നു പന്തലിച്ച വേള്‍ഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സൗദിയില്‍ സംഗമോത്സവം ഒരുങ്ങുന്നു. മെയ് 11ന് (വെള്ളി) വൈകിട്ട് 5 മണി മുതല്‍ നോഫാ ഓഡിറ്റോറിയത്തില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സമ്മേനത്തിന് ആതിഥേയത്വം വഹിക്കും.

പാര്‍ലമെന്റംഗവും സംഘടനയുടെ രക്ഷാധികാരികളില്‍ ഒരാളുമായ എന്‍. കെ പ്രേമചന്ദ്രന്‍ സംഗമോത്സവം ഉദ്ഘാടനം ചെയ്യും. സൗദിയിലെ 8 യൂണിറ്റുകളെ ഉള്‍പ്പെടുത്തി നാഷണല്‍ കമ്മിറ്റി രൂപീകരണവും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് ആസ്വാദക മനസ്സുകളെ തൊട്ടുണര്‍ത്താന്‍ കേരളത്തിന്റെ സ്വന്തം ഗായകന്‍ കൊല്ലം ഷാഫി നയിക്കുന്ന ഗാനസന്ധ്യയും, നൃത്ത നൃത്യങ്ങളും, മറ്റു കലാ പരിപാടികളും അരങ്ങേറും.

പൊതു സമ്മേളനത്തിലേയ്ക്കും, കലാസായ്ഹാനത്തിലേയ്ക്കും ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക്:

Program Committee Chairman
Mr. Rafi koylandi
0500223464

Program Committee Chief Coordinator
Mr.Stanley Jose
0538302749

Program Committee General Convener
Mr. Noushad AluVa
0568382083,0506028416

Program Committee Chief Patron
Shihab Kottukad
0564195323