കര്‍ണ്ണാടക കോണ്ഗ്രസിന് എന്ന് സര്‍വ്വേഫലം
കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സര്‍വ്വേ ഫലം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ ഫലം പുറത്തുവിട്ടത്. ബെഗളൂരു, പഴയ മൈസൂര്‍, ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നീ മേഖലകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു. മധ്യ കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.
224 അംഗ നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് 63-73 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ജെഡിഎസ് 29-36 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 2-7 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. അതേസമയം എങ്ങനെയും കര്‍ണ്ണാടക പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്ക് ഉള്ളത്.