ഫാഷന്‍ കാണിക്കാന്‍ കുട്ടിയുടുപ്പ് ഇട്ട നായികയ്ക്ക് വേദിയില്‍ കിട്ടിയത് എട്ടിന്റെ പണി ; പരിഹാസവുമായി സോഷ്യല്‍ മീഡിയ (വീഡിയോ)
നല്ല വസ്ത്രം ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നാണ് പൊതുവേയുള്ള അഭിപ്രായം. അത് ഏറെക്കുറെ സത്യമാണ് താനും. എന്നാല്‍ ഈ വസ്ത്രം തന്നെ വില്ലന്‍ ആകുന്ന സമയങ്ങളും ഉണ്ട്. മുഖ്യമായും സ്ത്രീകളാണ് വസ്ത്രധാരണത്തിന്റെ പേരില്‍ പണികള്‍ ചോദിച്ചു വാങ്ങുന്നത്. കാരണം വസ്ത്രധാരണത്തില്‍ പരീക്ഷണങ്ങള്‍ കൂടുതല്‍ നടത്തുന്നതും അവരാണല്ലോ. അത്തരത്തില്‍ ഒരു പണിയാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ചോദിച്ചു വാങ്ങിയത്. തന്റെ പുതിയ ചിത്രമായ വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടിക്ക് വസ്ത്രം പാരയായത്. സ്വര മാത്രമല്ല കരീനയും സൊനം കപൂറും വേദിയില്‍ ഉണ്ടായിരുന്നു. സാധാരണ വസ്ത്രം ധരിച്ചാണ് കരീനയും സൊനവും വേദിയില്‍ എത്തിയത്.
എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രത്തില്‍ എത്തിയ സ്വര തന്റെ വസ്ത്രം കാരണം പൂര്‍ണ്ണ സമയവും അസ്വസ്ഥയായിരുന്നു. കോട്ടഡ് സ്വീട്ട് ആണ് സ്വര ധരിച്ചിരുന്നത്. വേദിയിലെത്തിയ സ്വരയോട് സഹതാരം ശിഖ വസ്ത്രത്തിന്റെ കഴുത്ത് ശരിയാക്കാന്‍ പറഞ്ഞത് സ്വര അനുസരിച്ചിരുന്നു. പിന്നീട് പരിപാടിയിലുടനീളം തന്റെ വസ്ത്രം സ്ഥാനം തെറ്റുന്നുണ്ടോ എന്നായിരുന്നു സ്വരയുടെ ശ്രദ്ധ. യൂട്യൂബില്‍ പരിപാടിയുടെ വീഡിയോ അപ്ലോഡ് ചെയ്തതോടെ സ്വരയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തിയത്. ശിഖ പറഞ്ഞത് കേട്ട സ്വരയെ അഭിനന്ദിക്കുകയും എന്നാല്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പരിഹസിക്കുകയും ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. നിന്നപ്പോള്‍ പ്രശ്‌നമില്ലാതിരുന്ന വസ്ത്രം വേദിയില്‍ കസേരയില്‍ ഇരുന്ന സമയമാണ് നടിക്ക് പാരയായത്. അവസാനം സംസാരിക്കാന്‍ കൊടുത്ത മൈക്ക് കൊണ്ടു ശരീരഭാഗങ്ങള്‍ മറയ്ക്കുവാന്‍ നടി ശ്രമിക്കുകയായിരുന്നു.