2022 ആകുമ്പോള്‍ എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് ; വമ്പ’ന്‍ വാഗ്ദാനങ്ങളുമായി ടെലികോം നയം
2022 ആകുമ്പോഴേക്കും 40 ലക്ഷം തൊഴിലവസരങ്ങള്‍, 5ജി നെറ്റ്‌വര്‍ക്ക്, എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, 50 എംബിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് കണ്ക്ഷന്‍ എന്നിങ്ങനെ ടെലികോം മേഖലയില്‍ സമഗ്ര മാറ്റങ്ങളടങ്ങിയ കരട് നയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പോളിസി 2018 എന്ന് പേരിലാണ് ടെലികോം നയം കൊണ്ടുവരിക. 2020 ആകുമ്പോള്‍ എല്ലാ പൗരന്മാര്‍ക്കും 50 എംപിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റ് ലഭിക്കും. മാത്രമല്ല എല്ലാ ഗ്രാമപഞ്ചായത്തിനും ഒരു ജിഗാബൈറ്റ് വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കും. 2022 ആകുമ്പോഴേക്കും ഇത് 10 ജിഗാബൈറ്റ് വേഗത്തിലേക്ക് ഉയര്‍ത്തുമെന്നും കരട് നയത്തില്‍ പറയുന്നു. അതുപോലെ രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും ലാന്‍ഡ് ലൈന്‍ സംവിധാനവും നല്‍കുമെന്ന് നയത്തില്‍ പറയുന്നു.
ടെലികോം മേഖലയുടെ പ്രതിസന്ധികള്‍ക്ക് കാരണമായ ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം നിരക്ക് തുടങ്ങിയവ പരിഹരിക്കും. ഇതിനായി ഒപ്ടിമല്‍ പ്രൈസിങ് ഓഫ് സ്‌പെക്ട്രം നടപ്പാക്കും. എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് നല്‍കുന്നതിലൂടെ 40 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ രണ്ട് ശതമാനത്തോളം വര്‍ധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ജിഡിപിയില്‍ ആറുശതമാനമാണ് ടെലികോം മേഖലയുടെ സംഭാവന. ഇത് എട്ട് ശതമാനമാകുമെന്നും നയത്തില്‍ പറയുന്നു. നിലവില്‍ 7.8 ലക്ഷം കോടിയുടെ നഷ്ടമാണ് ടെലികോം മേഖലയില്‍ ഉള്ളത്. അതേസമയം ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ 2022 ആകുമ്പോഴേക്കും 10,000 കോടി ഡോളറിന്റെ വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് നയത്തില്‍ പറയുന്നു.