ആധാര്‍ ഇല്ലെങ്കില്‍ ഇനി ബാങ്ക് അക്കൌണ്ട് ലഭിക്കില്ല
ബാങ്കുകളില്‍ പുതിയ അക്കൌണ്ട് ആരംഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്ക് ഏപ്രില്‍ 20ന് പുറത്തുവിട്ട നിര്‍ദേശങ്ങളിലാണ് പുതിയ അക്കൌണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതായി പറയുന്നത്. ആധാറിനൊപ്പം പാന്‍ കാര്‍ഡും അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമാണ്. പാന്‍ ഇല്ലെങ്കില്‍ ഫോം 60 നല്‍കണം. വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇതുവരെ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആധാര്‍ നിര്‍ബന്ധമാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.
അതുകൊണ്ടുതന്നെ ആധാറില്ലാതെ ബാങ്കില്‍ പുതിയ അക്കൗണ്ട് തുറക്കാനാവില്ല. അതുപോലെ ആറുമാസത്തിലധികം പഴക്കമില്ലാത്ത ആധാര്‍ എന്‍ റോള്‍മെന്റ് നമ്പര്‍ നല്‍കിയാലും അക്കൗണ്ട് തുടങ്ങാനാകും. പ്രവാസിയോ, ആധാര്‍ ലഭിക്കുന്നതിന് അര്‍ഹതയില്ലാത്ത വ്യക്തിയോ ആണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖയോടൊപ്പം പാന്‍ നമ്പറോ ഫോം 60 നല്‍കണം എന്നും പറയുന്നു.