എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു ; ഒന്നാമന്‍ എറണാകുളം
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ആണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയിലാണ്, കുറവ് വയനാട്ടിലും. 34313 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 95.98 ആയിരുന്നു വിജയശതമാനം. പ്രൈവറ്റ് ആയി പരീക്ഷ എഴുതിയതില്‍ 2084 പേര്‍ ജയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ ജയിച്ച വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ് 99.81. കുറവ് വയനാടും. ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയ മലപ്പുറം ജില്ലയിലാണ്. 2432 പേര്‍ക്ക് മലപ്പുറത്ത് എ പ്ലസ് കിട്ടി. 100 ശതമാനം വിജയം കൈവരിച്ച 517 സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 112 പേര്‍ കൂടുതല്‍. എയ്ഡഡ് മേഖലയില്‍ 659 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാനായി. 235 സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 100 ശതമാനം വിജയം അധികമായി നേടി. മുഴുവന്‍ വിദ്യാര്‍ഥികളെയും ജയിപ്പിച്ച സ്‌കൂളുകള്‍ 1565. എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി ഹിയറിങ് ഇംപയേഡ്, എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി ഹിയറിങ് ഇംപയേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തും. ഈ വര്‍ഷത്തെ സേ പരീക്ഷ 21 മുതല്‍ 26 വരെ നടത്തും. പരീക്ഷ ഫലം ജൂണ്‍ ആദ്യം പ്രഖ്യാപിക്കും.