ട്വിറ്ററില്‍ വീണ്ടും അഡല്‍റ്റ് ഡേറ്റിംങ് വെബ്‌സൈറ്റുകളുടെ പരസ്യങ്ങള്‍ സജീവമാകുന്നു

 ട്വിറ്ററില്‍ വീണ്ടും അഡല്‍റ്റ് ഡേറ്റിംങ് വെബ്സൈറ്റുകളുടെ ബോട്നെറ്റ് പരസ്യങ്ങള്‍ സജീവമാകുന്നു. നേരത്തെ മാര്‍ച്ചില്‍ കണ്ടെത്തിയ Pr0nbot എന്ന ബോട്ട്നെറ്റിനെ ട്വിറ്റര്‍ ഇല്ലായ്മ്മ ചെയ്തിരുന്നു. എന്നാല്‍ Pr0nbto2എന്ന പേരില്‍ അത് വീണ്ടും തിരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സൈബര്‍ സുരക്ഷ സ്ഥാപനത്തിലെ ഗവേഷകനായ ആന്‍ഡി പട്ടേല്‍ ഒന്നരമാസം മുമ്പ് നടത്തിയ പരിശോധനയില്‍ 22,000 ട്വിറ്റര്‍ ബോട്ടുകളെ കണ്ടെത്തിരുന്നു. ഇങ്ങനെ ബോട്ട്നെറ്റുകളുടെ സഹായത്തോടെ അഡല്‍ട്ട് വെബ്സൈറ്റുകളിലൂടെ പരസ്യങ്ങള്‍ നല്‍കിരുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റ ര്‍ തന്നെ അടച്ചു പൂട്ടിയതുമാണ്.

എന്നാല്‍ അടുത്തിടെ നടന്ന പരിശോധനയില്‍ 20,000 ട്വിറ്റര്‍ ബോട്ടുകളെ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞു എന്നു പറയുന്നു. തുടര്‍ന്നു നാലു ദിവസങ്ങള്‍ക്കു ശേഷം ഇത് 44,000 ആയി. എട്ടു ദിവസങ്ങള്‍ക്കു ശേഷം 80,000 ആയി വര്‍ധിച്ചു എന്നും പട്ടേല്‍ പറയുന്നു. മുമ്പ് കണ്ടെത്തി ഇല്ലായ്മ്മ ചെയ്തവയ്ക്കു സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയവയുടെ ചിത്രങ്ങളും ഇംഗ്ലീഷ് ഭാഷയുടെ സമാനാമയ ഉപയോഗവും. ട്വിറ്റര്‍ നടപടിയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ബോട്ടുകളെ അവയുടെ നിര്‍മ്മാതാക്കാള്‍ പുനര്‍ നിര്‍മ്മിച്ചതാകാം എന്നു കരുതുന്നു. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സെക്സിനായി ഉപയോഗപ്പെടുത്തിയ 90,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

നിരവധി വെബ് കമ്പനികള്‍ അവരുടെ സൈറ്റുകളില്‍ വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന ഉപഭോക്താക്കള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നുണ്ട്. ട്വിറ്ററും ഈ പാതയിലേയ്ക്ക് മാറിയിരുന്നു.മെഷീന്‍ അല്‍ഗോരിതം ഉപയോഗിച്ച് സൃഷ്ടിച്ച് സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതാണ് വിലക്കയിരിക്കുന്നത്. ഇതിനെ ‘deepfakes’ വീഡിയോകള്‍ എന്നും പറയുന്നു. ഇന്റനെറ്റില്‍ പെട്ടെന്നുതന്നെ ഇത്തരം വീഡിയോകള്‍ വൈറലാകാറുണ്ട്. ഫേയ്ക്ക് ആപ്പ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് ഡീപ്പ്ഫേക്കുകള്‍ നിര്‍മ്മിക്കുന്നത്.അനുമതി ഇല്ലാതെ പോണ്‍ വീഡിയോകള്‍ എടുക്കുന്ന ഏതൊരു വ്യക്തിയേയും വ്യാജമായി ചിത്രീകരിച്ചിട്ടുളള ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് ട്വിറ്ററിന്റെ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിരുന്നത്.