രാജ്യ തലസ്ഥാനം സ്ത്രീപീഡന തലസ്ഥാനം പോലെ: ദിവസവും പീഡനങ്ങള്‍
ന്യൂഡല്‍ഹി: ദിവസം അഞ്ചിലേറെ സ്ത്രീകള്‍ വീതം പീഡനങ്ങള്‍ക്കു ഇരയായതായി ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷത്തെ ആദ്യത്തെ മൂന്നര മാസത്തെ റെക്കോര്‍ഡുകള്‍ കണക്കാക്കിയാണ് പോലീസ് റിപ്പോര്‍ട്ട്.
രാജ്യതലസ്ഥാനം സ്ത്രീകള്‍ക്കു സുരക്ഷിതമല്ലെന്നു വീണ്ടും തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ലൈംഗീക പീഡനങ്ങളില്‍ 96.63 ശതമാനവും ഇരകളെ അടുത്തറിയാവുന്നവരായിരുന്നു പ്രതികള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 15 വരെ 578 പീഡനങ്ങളാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 563 ആയിരുന്നു.
കഴിഞ്ഞ വര്‍ഷം സ്ത്രീകളെ സല്യപ്പെടുത്തിയതിനു 944 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ഇത് 883 ആയി കുറഞ്ഞു. ഏപ്രില്‍ 15 വരെയുള്ള കണക്കാണിത്. 2017 ല്‍ 2,049 ലൈംഗീക പീഡന കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടു മുന്‍വര്‍ഷം ഇത് 2.064 ആയിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട്.