വിയന്നയില്‍ വി. അന്തോണീസിന്റെ തിരുനാള്‍ മഹാമഹം
വിയന്ന: പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷവും ഊട്ടുനേര്‍ച്ചയും, തിരുശേഷിപ്പ് വണക്കവും വിയന്നയിലെ അള്‍സര്‍സ്ട്രാസെയിലുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തില്‍ നടക്കും. ശുശ്രുഷകള്‍ ജൂണ്‍ 16ന് (ശനി) രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.
വി. അന്തോണീസിന്റെ തിരുനാള്‍ ആരംഭിച്ചിതിന്റെ പത്താം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. ഇറ്റലിയിലെ പാദുവായില്‍ നിന്നും കൊണ്ടുവരുന്ന തിരുശേഷിപ്പിന്റെ വണക്കം ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധന്റെ മാദ്ധ്യസ്ഥം യാചിക്കാനും, തിരുകര്‍മ്മങ്ങളിലും, ഊട്ടുനേര്‍ച്ചയിലും പങ്കെടുക്കാന്‍ ഏവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിക്കുന്നതായി ഫാ. നിക്കോളാസ് തേനമ്മാക്കല്‍ അറിയിച്ചു.