കര്‍ണ്ണാടക തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം എന്ന് റിപ്പോര്‍ട്ട് ; അഞ്ചുലക്ഷം ലിറ്റര്‍ മദ്യമടക്കം പിടിച്ചെടുത്ത് 120 കോടി രൂപയുടെ വസ്തുവകകള്‍
ബംഗളുരു : കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ പണം ഉള്‍പ്പെടെ 120 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി കൊണ്ടുവന്നതെന്ന് സംശയിക്കപ്പെടുന്ന 67.27 കോടി രൂപ, 23.36 കോടി രൂപ വില വരുന്ന അഞ്ച് ലക്ഷം ലിറ്റര്‍ മദ്യം, 43.17 കോടിയുടെ സ്വര്‍ണം 18.57 കോടി രൂപയുടെ മൂല്യമുള്ള സാരികള്‍, പ്രഷര്‍ കുക്കറുകള്‍, തയ്യല്‍ മെഷീനുകള്‍, ലാപ്ടോപ്പ്, വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
പിടിച്ചെടുത്ത പണത്തില്‍ 32.54 കോടി രൂപ പരിശോധനയ്ക്ക് ശേഷം വിട്ടുനല്‍കി. പരിശോധനയില്‍ പിടിച്ചെടുത്തവയില്‍ 39.80 ലക്ഷം രൂപയുടെ മയക്കുമരുന്നും ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാത്രം പിടിച്ചെടുത്ത സ്വര്‍ണത്തിന്റേയും പണത്തിന്റേയും കണക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. പോലീസും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമാണ് സംസ്ഥാനത്ത് പരിശോധന നടത്തുന്നത്. പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് തടയുന്നതിനാണ് കര്‍ശന പരിശോധന. ഈ മാസം പന്ത്രണ്ടിനാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്.