ലവ് ജിഹാദ് തടയാന്‍ എളുപ്പവഴി ബാല്യവിവാഹം എന്ന് ബിജെപി എം എല്‍ എ

കുട്ടികളെ ചെറുപ്പത്തിലെ കല്യാണം നടത്തി വിട്ടാല്‍ ലവ് ജിഹാദ് തടയാം എന്ന് ബിജെപി എം എല്‍ എ. മധ്യപ്രദേശിലെ അഗര്‍ മാല്‍വ എംഎല്‍എയായ ഗോപാല്‍ പാര്‍മറിന്റേതാണ് വിവാദ പരാമര്‍ശം. ’18 വയസ്സെന്ന രോഗം(പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള കുറഞ്ഞ പ്രായം) എന്ന് നിയമാനുസൃതമാക്കിയോ അന്ന് മുതല്‍ പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോവാന്‍ തുടങ്ങി എന്നും എം എല്‍ എ പറയുന്നു. ‘കൗമാരത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മനസ്സ് അലഞ്ഞു തിരിയാന്‍ തുടങ്ങും. ഇതാണ് അവര്‍ വഴി തെറ്റാന്‍ കാരണം.

ലവ്ജിഹാദിനു നേരെ പെണ്‍കുട്ടികളുടെ അമ്മമാര്‍ ജാഗ്രത പുലര്‍ത്തണം’. എന്റെ വിവാഹം ഉറപ്പിച്ചല്ലോ എന്ന ചിന്തയില്‍ ബാല്യത്തില്‍ വിവാഹം പറഞ്ഞുറപ്പിച്ച കുട്ടികള്‍ ഒരിക്കലും തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാതെ വരുമ്പോഴാണ് അവര്‍ വഴിതെറ്റുന്നതും ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ നടക്കുന്നതും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ ബാല്യകാലത്തില്‍ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചുവെക്കുന്ന വിവാഹങ്ങള്‍ വളരെ കാലം നീണ്ടുനിന്നിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.