അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി എന്ന് റിപ്പോര്‍ട്ട്
അഫ്ഗാനിലെ ബഗ് ലാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. താലിബാന്‍ ഭീകരരാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെഇസി ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ട് പോയത്. ഇവര്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
ബാഗ് ഇ ഷമാല്‍ ഗ്രാമത്തില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവിടെ വൈദ്യുത സബ്‌സ്‌റ്റേഷനി വേണ്ടി ടവറുകള്‍ സ്ഥാപിക്കാന്‍ കെഇസി കരാറെടുത്തിരുന്നു. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാണ് ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ താലിബാനാണ് എന്നാണ് ബഗ് ലാന്‍ പ്രവിശ്യാ ഭരണകൂടം പറയുന്നത്. എന്നാല്‍ താലിബാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.