രാഹുല്‍ ഗാന്ധിയും വനിതാ എം എല്‍ എയും തമ്മില്‍ വിവാഹം ; സത്യാവസ്ഥ പുറത്ത്

രാഹുല്‍ഗാന്ധി വിവാഹിതനാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നു ആരോപണ വിധേയയായ എം എല്‍ എ. കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും താനും തമ്മില്‍ വിവാഹിതാരാകുന്നുവെന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയല്‍ പ്രചരിപ്പിച്ചതെന്ന് റായ്ബറേലി എംഎല്‍എ അദിതി സിംഗ്. കോണ്‍ഗ്രസ് നേതൃത്വത്തെ തകര്‍ക്കാനും പ്രവര്‍ത്തകവരെ ചിതറിക്കാനുമാണ് വ്യാജ വാര്‍ത്തയുണ്ടാക്കിയത് എന്നും അവര്‍ പറയുന്നു. രാഹുല്‍ തനിക്കു സഹോദരതുല്യനാണെന്നും ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പരന്നതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു.അദിതിയുടെയും രാഹുലിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്.ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തില്‍ തന്നെ നടക്കുമെന്നായിരുന്നു പ്രചാരണം. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി.

സോണിയ ഗാന്ധിയുടെ ഒപ്പം അദിതി ഇരിക്കുന്ന ചിത്രങ്ങള്‍ കൂടി പ്രചരിച്ചതോടെ പലരും വിശ്വസിക്കുകയായിരുന്നു. അദിതിയുടെയും രാഹുലിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. ഇരുവരും തമ്മിലുള്ള വിവാഹം മേയ് മാസത്തില്‍ തന്നെ നടക്കുമെന്നായിരുന്നു വാര്‍ത്തകള്‍. അദിതി പ്രിയങ്ക ഗാന്ധിയുടെ സുഹൃത്താണെന്നുള്ളതും അഭ്യൂഹങ്ങളുടെ വ്യാപ്തി കൂട്ടി. ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ സോണിയാ ഗാന്ധിക്കൊപ്പം പച്ചസാരിയുടുത്ത് അദിതി ഇരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം പ്രചരിച്ചത്. 31 കാരിയായ അദിതി രാഹുലിന്റെ സഹോദരി പ്രിയങ്ക വദ്രയുടെ അടുത്ത സുഹൃത്തായാണ് അറിയപ്പെടുന്നത്. ഇതും ഗോസിപ്പുകള്‍ സജീവമാകുന്നതിന് കാരണമായി. അതുപോലെ ഗാന്ധി കുടുംബവും തന്റെ കുടുംബവുമായുള്ള ബന്ധം പതിറ്റാണ്ടുകളായുള്ളതാണെന്നും അടുത്തയിടെ സോണിയ ഗാന്ധിയെ കണ്ടപ്പോള്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും അദിതി വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയില്‍നിന്നു കന്നിയങ്കത്തില്‍ അദിതി വിജയിച്ചത്. ഇരുപത്തൊന്പതു കാരിയായ അദിതി അമേരിക്കയിലെ ഡ്യൂക്ക് സര്‍വകലാശാലയില്‍നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ഇതേ മണ്ഡലത്തില്‍നിന്ന് അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള അഖിലേഷ് സിംഗിന്റെ മകളാണ് അദിതി. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ താന്‍ ദുഖിതയാണെന്നും അദിതി ന്യൂസ് 18 വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെയാണ് പരസ്യമായി അദിതി അതൃപ്തി അറിയിച്ചത്.