സദ്യക്കുള്ള കാശും വാങ്ങി പാചകക്കാരന്‍ മുങ്ങി ; വധുവിന്‍റെ മാതാപിതാക്കള്‍ ബോധംകെട്ടു വീണു
കല്യാണത്തിന് സദ്യ ഒരുക്കാം എന്ന പേരില്‍ പാചകക്കാരന്‍ കാശും കൊണ്ടു മുങ്ങി. ഇതോടെ പെണ്ണ് വീട്ടുകാര്‍ വെട്ടിലായി. പനങ്ങാട് വി.എം. ഭജന ഹാളിലായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. കടവന്ത്രയിലെ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് എല്ലാവരും സദ്യക്ക് വേണ്ടി ഹാളില്‍ എത്തിയപ്പോള്‍ ആണ് ചതി പറ്റിയത് അറിയുന്നത്. പതിനൊന്ന് മണി കഴിഞ്ഞിട്ടും ഭക്ഷണമെത്താതെ വന്നപ്പോള്‍ റസി.അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കാറ്ററിങ് സെന്ററിലെത്തി. പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്തുശ്ശേരി സൈജു വായിരുന്നു പെണ്‍ വീട്ടുകാരില്‍ നിന്നും അന്‍പതിനായിരം രൂപ മുന്‍കൂര്‍ വാങ്ങി സദ്യ ഏറ്റെടുത്തത്.
എന്നാല്‍ അയാള്‍ കാശുമായി മുങ്ങുകയായിരുന്നു. വിവരമറിഞ്ഞതോടെ വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി. അവസാനം സമീപത്തെ ഹോട്ടലുകള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടാവുന്ന ഭക്ഷണം ശേഖരിച്ചെത്തിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പോലീസില്‍ പരാതിയും നല്‍കിയിരിക്കുകയാണ് വധുവിന്‍റെ വീട്ടുകാര്‍.