തന്നോട് കളിക്കുന്നത് നിര്‍ത്തിയില്ല എങ്കില്‍ അമ്മയും മകനും വലിയ വില നല്‍കേണ്ടിവരുമെന്ന പരസ്യ ഭീഷണിയുമായി മോദി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്കും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് പരിധിവിട്ടാല്‍ ഇരുവരും അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നാണ് മോദി മുന്നറിയിപ്പ് നല്‍കിയത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഹുബ്ലിയിനടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ദേഷ്യം പ്രകടിപ്പിച്ചത്. എന്നാല്‍ നേരിട്ട് ഇരുവരുടെയും പേര് പറയുന്നതിന് പകരം കോണ്‍ഗ്രസ് അമ്മയും അവരുടെ മകനും എന്നാണ് മോദി പരാമര്‍ശിച്ചത്. ഹുബ്ലിയില്‍ നിന്നുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരോട് ചോദിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നത്.
5,000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയവരാണ് അമ്മയും മകനുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസ് വ്യംഗ്യമായി പരമാര്‍ശിക്കുകയായിരുന്നു മോദി. കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പട്യാല ഹൗസ് കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരിക്കുകയാണ്. ഇക്കാര്യമാണ് ബി ജെ പി തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുന്നത്. താനൊരിക്കലും പരിധിവിട്ട് സംസാരിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ നിങ്ങള്‍ പൊതുസ്ഥലത്ത് പരിധിവിട്ട് സംസാരിക്കുന്നുവെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസിലെ അമ്മയും മകനും കോടതിയില്‍ നിന്ന് ജാമ്യമെടുത്തതെന്ന് വിശദമാക്കണം. എന്ത് കാര്യത്തിനാണ് നിങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ എടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കണം, നിങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളെന്തൊക്കെയെന്ന് വിശദമാക്കണം – മോദി ആവശ്യപ്പെട്ടു.