ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് അധ്യാപകനെ പഞ്ഞിക്കിട്ടു (വീഡിയോ)

തങ്ങള്‍ക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ കൈകാര്യം ചെയ്തു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. പട്യാല ഗവ. വനിതാ കോളജിലെ അദ്ധ്യാപകനാണ് പട്ടാപ്പകല്‍ റോഡില്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികള്‍ക്ക് മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും മറ്റും അയച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ധ്യാപകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ പിടിവിടാതെ പ്രഹരിക്കുന്നുണ്ട്. മറ്റൊരു വിദ്യാര്‍ത്ഥി ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അതേസമയം വിദ്യാര്‍ത്ഥിനികള്‍ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.