ടീം തളിപ്പറമ്പ പഠന യാത്ര നടത്തി
അബുദാബി: തളിപ്പറമ്പ് നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘ടീം തളിപ്പറമ്പ അബുദാബി’ പഠന യാത്ര നടത്തി. ‘ടീം തളിപ്പറമ്പ അബു ദാബി’ യുടെ അംഗങ്ങളും കുടുംബ ങ്ങളും കുട്ടി കളും ഉള്‍പ്പെടെ നൂറി ലേറെ പ്പേര്‍ ദുബായി ലെ അല്‍ റവാബി ഡയറി ഫാമിലേക്ക് രണ്ടു ബസ്സു കളി ലായി നടത്തി യ പഠന യാത്ര ഗള്‍ഫില്‍ വളരുന്ന കുട്ടി കള്‍ക്ക് വളരെ ഉപകാര പ്രദ മായിരുന്നു. മരുഭൂമി യിലെ ക്ഷീര വിപ്ലവം ടീമം ഗള്‍ക്കു പുതിയൊരു അനുഭവവുമായി.
നാല്‍പ്പത്തി നാലു വര്‍ഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിക്കുന്ന ടീം തളിപ്പറമ്പ അംഗം കെ. പി. മുഹമ്മദ് കുഞ്ഞിക്ക് യാത്ര യയപ്പു നല്‍കി. ഭാര വാഹി കളായ കെ. വി. അഷ്റഫ്, ടി. കെ. മുഹമ്മദ് കുഞ്ഞി, എ. പി. നൗഷാദ്, കെ. വി. സത്താര്‍, കെ. എന്‍. ഇബ്രാഹിം, കെ. അലി ക്കുഞ്ഞി, കാസ്സിം അബൂബക്കര്‍, കെ. വി. നൗഫല്‍, സി. നൗഷാദ്, അബ്ദുള്ള , സുബൈര്‍ തളിപ്പറമ്പ, താജുദ്ധീന്‍, അഷ്റഫ് കടമ്പേരി തുടങ്ങി യവര്‍ ചേര്‍ന്ന് അദ്ദേഹത്തിന് സ്‌നേഹോപഹാരം സമ്മാനിച്ചു.
യാത്രക്കിടെ ഇരു ബസ്സു കളി ലുമായി നടത്തിയ ക്വിസ്സ് മത്സര ങ്ങളും സംഗീത പരിപാടികളും പഠന യാത്രക്ക് ഏറെ പൊലിമ കൂട്ടി.
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി