കനത്ത കാറ്റ് ഡല്‍ഹിയിലും വീശുമെന്ന് മുന്നറിയിപ്പ് ; കനത്ത ജാഗ്രത
രാജ്യതലസ്ഥാനത്തടക്കം പൊടിക്കാറ്റ് വീശുന്നതിനിടെ ഡല്‍ഹിയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പുള്ളത്. 50 മുതല്‍ 70 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടാതെ ശക്തമായ ഇടിമിന്നലിലും സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മെയ് രണ്ടിന് രാത്രി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും വീശിയ ശക്തമായ പൊടിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചിരുന്നു. നൂറിലേറെപ്പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്.