ഷൂട്ടിംഗ് ലൊക്കേഷനില്‍ സംവിധായകനെ ജിറാഫ് ഇടിച്ചു കൊന്നു
ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. സംവിധായകനായ കാര്‍ലോസ് കാര്‍വാലോയാണ് ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗ്ലെന്‍ ആഫ്രിക് വന്യജീവി പാര്‍ക്കിലായിരുന്നു കാര്‍ലോസ് സിനിമ സംവിധാനം ചെയുന്നതിന് എത്തിയത്. എടുക്കേണ്ട സീനിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സംവിധായകനും ക്യാമറാമാനും മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്ന വേളയിലാണ് ദൂരെ നിന്നിരുന്ന ജിറാഫ് സംവിധായകനെ ആക്രമിച്ചത്.
ഓടി വന്ന ജിറാഫ് സംവിധായകനെ തല കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ സംവിധായകന്‍ അഞ്ചു മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയിടിച്ച കാര്‍ലോസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചങ്കെിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ് എന്നാണു വിദഗ്ധര്‍ പറയുന്നത്.