സ്വിറ്റ്സര്‍ലണ്ടില്‍ സ്റ്റീഫന്‍ ദേവസ്സി ബാന്‍ഡുമായി കേളി ഓണം സെപ്റ്റംബര്‍ 8ന്
സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ ഓണം പൊന്നോണം 2018 സെപ്റ്റംബര്‍ 8ന് നടക്കും. ലോക പ്രശസ്ത മ്യുസിക്ക് ബാന്‍ഡ് ആയ സ്റ്റീഫന്‍ ദേവസ്സിയും ബാന്‍ഡും ആണ് പ്രധാന ആകര്‍ഷണം. സൂറിച്ചിലെ വിശാലമായ ഹെസ്ലി ഹാളില്‍ ആണ് പതിവ് പോലെ ഈ വര്‍ഷവും ഓണാഘോഷം ഒരുക്കുന്നത്.(Heslihalle, Untereheslibachstrasse 33, 8700 Kunsacht, Zürich )
സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ കാരുണ്യപ്രവൃത്തികള്‍ ചെയ്തുവരുന്ന കേളി ഈ പ്രോഗ്രാമില്‍ നിന്നുമുള്ള വരുമാനം മുഴുവനും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും. രുചികരമായ ഓണസദ്യയും മൂന്ന് മണിക്കൂര്‍ നീളുന്ന സംഗീത വിരുന്നുമായി കേളി പൊന്നോണത്തിന് എല്ലാവരെയും മുന്‍കൂര്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.