അലിക്ക് ഇറ്റലിയുടെ സമ്മര്‍ ഫെസ്റ്റിവല്‍ മെയ് 20ന്
ജെജി മാത്യു മാന്നാര്‍
റോം: മൂന്ന് ദശാബ്ദങ്ങളായി ഇറ്റലിയില്‍ പ്രവര്‍ത്തിച്ച് വരുന്ന യൂറോപ്പിലെ ഏറ്റവും വലിയ മലയാളി തൊഴിലാളി സംഘടനയായ അലിക്ക് ഇറ്റാലിയുടെ നേതൃത്വത്തില്‍ സമ്മര്‍ ഫെസ്റ്റിവല്‍ നടത്തുന്നു. മെയ് 20ന് റോമില്‍ പരിപാടികള്‍ നടക്കും.
കലാ പരിപാടികളും, കുട്ടികള്‍ക്കുള്ള പ്രത്യേക വിനോദപരിപാടികളും ആഘോഷത്തെ അവിസ്മരണീയമാക്കും. ഇറ്റലിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ സമ്മര്‍ ഫെസ്റ്റിവലിലേയ്ക്ക് സ്വാഗതം ചെയ്തു. വിവരങ്ങള്‍ക്ക് അലിക്ക് കമ്മിറ്റി അംഗങ്ങളെ സമീപിക്കുക.