ഗായകന്‍ അസീം കണ്ണൂരിനെ ആദരിച്ചു
അബുദാബി: ചുരുങ്ങിയ കാലം കൊണ്ട് യു. എ. ഇ. യിലെ സംഗീത പ്രേമികളുടെ ഇഷ്ടഗായകനായി മാറിയ പ്രവാസി ഗായകന്‍ അസീം കണ്ണൂരിനെ ഇശല്‍ ബാന്‍ഡ് അബുദാബി (ഐ. ബി. എ.) ആദരിച്ചു.
അസീം പാടി അഭിനയിച്ച് ദൃശ്യാ വിഷ്‌കാരം നടത്തിയ ‘കണ്ണൂരിലെ മൊഞ്ചത്തി’ എന്ന സംഗീത ആല്‍ബം മൂന്നു ലക്ഷത്തിലധികം കാഴ്ചക്കാരുടെ പ്രശംസ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയയില്‍ മുന്നേറുന്ന സന്ദര്‍ഭത്തിലാണ് ഇശല്‍ ബാന്‍ഡ് ജോയിന്റ് കണ്‍വീനറും കൂടിയായ അസീം കണ്ണൂരിനെ ആദരിച്ചത്.
ചടങ്ങില്‍ ഐ.ബി.എ. ഉപദേശക സമിതി അംഗം മുഹമ്മദ് ഹാരിസ് മെമെന്റോ സമ്മാനിച്ചു. ഐ. ബി. എ. ചെയര്‍മാന്‍ സല്‍മാന്‍ ഫാരിസി, ചീഫ് പാട്രണ്‍: റഫീഖ് ഹൈദ്രോസ്, സോങ് ലവ് ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് ചേറ്റുവ, റിഥം അബുദാബി അഡ്മിന്‍ സുബൈര്‍ തളിപ്പറമ്പ, ഷഫീല്‍ കണ്ണൂര്‍, ഫൈസല്‍ ബേപ്പൂര്‍, റജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Report: P. M. AbDuL RaHiMaN