കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
ബുധനാഴ്ച വൈകീട്ട് അഞ്ചോടെ നഗരഹൃദയത്തിലാണ് സംഭവം. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സജീറിനെ പാലാരിവട്ടം പോലീസ് അറസ്റ്റ്ചെയ്തു. എറണാകുളത്തെ ഹോസ്റ്റലില്‍ വാര്‍ഡനായി ജോലിനോക്കി വരികയായിരുന്നു സുമയ്യ. സജീര്‍ പുന്നപ്രയിലെ വീട്ടിലും സുമയ്യ ജോലിചെയ്യുന്ന ഹോസ്റ്റലിലുമാണ് താമസിച്ചുവന്നിരുന്നത്. സജീറും സുമയ്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.
സംസാരിക്കുന്നതിന്റെ ഇടയില്‍ ഇരുവരും തര്‍ക്കിക്കുകയും സജീര്‍ ഭാര്യയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ടു കുത്തുകയുമായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുമയ്യയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയറിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശത്തിന് തൊട്ടുതാഴെയാണ് കുത്തേറ്റത്.