വിദേശവനിതയുടെ കൊലപാതകം ; താന്‍ നിരപരാധി എന്ന് അലറിവിളിച്ചു പ്രതി ; നാടകീയ രംഗങ്ങള്‍
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ നടത്തിയ തെളിവെടുപ്പിന് ഇടയില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് പനത്തുറയിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു തെളിവെടുപ്പിന് കൊണ്ടുവന്നത്. എന്നാല്‍ പനത്തുറയില്‍ പ്രതികളുമായി എത്തിയ പോലീസിന് നേരെ ഉമേഷിന്റെ ബന്ധുക്കള്‍ പ്രതിഷേധം നടത്തി. തെളിവെടുപ്പിനിടെ ഉമേഷ് സ്ഥലത്ത് വെച്ച് അലറി വിളിച്ചു. താന്‍ നിരപരാധിയാണെന്നും മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയാണെന്നും പറഞ്ഞ് ഇയാള്‍ കരഞ്ഞു വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കള്‍ പോലീസിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിഷേധകരെ അവഗണിച്ച് പോലീസ് തെളിവെടുപ്പുമായി മുന്നോട്ട് പോയി. വിദേശ വനിതയുടെ ചെരുപ്പും അടിവസ്ത്രവും സമീപത്തെ ടിഎസ് കനാലില്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നായിരുന്നു ഉമേഷിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ കനാലില്‍ തിരിച്ചില്‍ നടത്തിയെങ്കിലും വസ്ത്രങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല.
നാളെ ഇവരെ വീണ്ടും ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസും തെളിവെടുപ്പ് നടപടികള്‍ കാണാന്‍ കണ്ടല്‍കാട്ടില്‍ രാവിലെ എത്തിയിരുന്നു. പോലീസുമായി അല്‍പ്പ നേരം സംസാരിച്ച ശേഷം ആന്‍ഡ്രൂസ് മടങ്ങി. വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പനത്തുറയിലെ ലൈംഗിക തൊഴിലാളിയായ ഉമേഷിനേയും അനധികൃത ടൂറിസ്റ്റ് ഗൈഡായ ഉദയിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത് നിരവധി ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്. ഒന്നാം പ്രതിയായ ഉമേഷിന്റെ വീട്ടില്‍ നിന്നും അയാള്‍ സംഭവം ദിവസം ധരിച്ച വസ്ത്രം കണ്ടെടുത്തു. ഉച്ചയോടെയാണ് രണ്ടാം പ്രതിയായ ഉമേഷിനെ തെളിവെടുപ്പിന് എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ ഇവരല്ല യതാര്‍ത്ഥ പ്രതികള്‍ എന്നും പോലീസ് കേസ് ഒതുക്കുവാന്‍ ഇവരെ പ്രതിയാക്കിയതാണ് എന്നുമാണ് നാട്ടുകാര്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.