യു കെയില്‍ ഇന്ത്യന്‍ വംശജയുടെ മരണം കൊലപാതകം ; ഭര്‍ത്താവ് അറസ്റ്റില്‍
യു.കെ.യില്‍ ഇന്ത്യന്‍ വംശജയെ മൂന്ന് മാസം മുമ്പ് വീട്ടില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 42-കാരനായ ഗുര്‍പ്രീത് സിങിനെ അന്വേഷണ സംഘം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 38-കാരിയായ ഭാര്യ സര്‍ബ്ജിത് സിങിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെസ്റ്റ് മിഡ്‌ലന്‍ഡ് പോലീസ് പറഞ്ഞു. ഫെബ്രുവരിയില്‍ വോള്‍വര്‍ഹാംപ്ട്ടണിലുള്ള ഇവരുടെ വീട്ടിലാണ് സര്‍ബ്ജിത് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.
മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് ആദ്യം സംശയിച്ചിരുന്നത്. പോലീസ് അന്വേഷിചപ്പോള്‍ വീട്ടില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ കാണാതാകുകയും ചെയ്തിരുന്നു എന്ന് തെളിയുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. വോള്‍വര്‍ഹാംപ്ട്ടണിലെ അറിയപ്പെടുന്ന വ്യവസായിയാണ് ഗുര്‍പ്രീത് സിങ്.