ശാലോം മീറ്റ് 2018 ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി ഉത്ഘാടനം ചെയ്യും
വിയന്ന: ശാലോം മീഡിയ ഓസ്ട്രിയയുടെ ആഭിമുഖ്യത്തില്‍ 2018 ജൂണ്‍ 6 മുതല്‍ 9 വരെ വിയന്നയില്‍ നടക്കുന്ന ‘ശാലോം മീറ്റ് 2018’ വിയന്ന മലയാളി കാത്തലിക് കമ്മ്യുണിറ്റി ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി CST നിര്‍വ്വഹിക്കും. ഇരുപത്തിരണ്ടാമത് ജില്ലയിലെ സ്റ്റഡ് ലൗ ദേവാലയത്തില്‍ ജൂണ്‍ 8 (വെള്ളി) ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിക്കുന്ന ശുശ്രുഷകളുടെ സമാരംഭത്തിലാണ് ഉത്ഘാടനകര്‍മ്മം.
വിവിധ രാജ്യങ്ങളിലും ശാലോം ശുശ്രുഷകളിലും പ്രശസ്തമായി വചനശുശ്രുഷകള്‍ നയിക്കുന്ന ഫാ. ജില്‍ട്ടോ ജോര്‍ജ്ജ് സി.എം.ഐ, ശാലോം സ്ഥാപകനും ചെയര്‍മാനുമായ ഷെവലിയാര്‍ ബെന്നി പുന്നത്തറ എന്നിവരാണ് മീറ്റിന് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 6, ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ ഇരുപത്തിരണ്ടിലെ എസ്‌ലിംഗ് ദേവാലയത്തിലും തുടര്‍ന്ന് ജൂണ്‍ 8, 9 (വെള്ളി, ശനി) ദിവസങ്ങളില്‍ സ്റ്റഡ് ലൗ ദേവാലയത്തിലുമാണ് ശാലോം മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8.30 വരെയും ശനിയാഴ്ച, രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയുമാണ് സമയം. എല്ലാ മലയാളികളെയും ശാലോം മീറ്റിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.