ലോറി മറിഞ്ഞത് കാണാന്‍ എത്തിയവരുടെ വായില്‍ വെള്ളമൂറി ; മധുരം നിറഞ്ഞ ഒരു അപകടം
പോളണ്ടിലാണ് സംഭവം. പോളണ്ടില്‍ 12 ടണ്‍ ചോക്ലേറ്റ് ലായനിയുമായി പോകുകയായിരുന്നു ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് കുറുകെ മറിയുകയായിരുന്നു. തുടര്‍ന്ന്‍ ചോക്ലേറ്റുകളുടെ പരസ്യങ്ങളില്‍ കാണുന്നത് പോലെ നിരത്തില്‍ ചോക്ലേറ്റ് ഒഴുകുകയായിരുന്നു. പശ്ചിമ പോളണ്ടിലെ റെസ്‌നിയയ്ക്കും സ്ലുപ്കയ്ക്കുമിടയിലാണ് അപകടമുണ്ടായത്. തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരത്തേക്ക് ചോക്ലേറ്റ് ഒഴുകി. ഒരു ചോക്ലേറ്റ് പുഴ തന്നെ ഒഴുകി വരുന്നതായാണ് തോന്നിയത് എന്നാണു അപകടം കാണുവാന്‍ എത്തിയവര്‍ പറഞ്ഞത്.
കാഴ്ചക്കാര്‍ക്ക് കൗതുകവും കൊതിയുമൊക്കെ നിറഞ്ഞ സമ്മിശ്ര വികാരമായിരുന്നെങ്കില്‍ റോഡ് അധികൃതര്‍ക്ക് ഇത് വലിയ തലവേദനയായെന്നതാണ് സത്യം. മണിക്കൂറുകള്‍ പരിശ്രമമാണ് റോഡ് ഗതാഗത യോഗ്യമാക്കാന്‍ വേണ്ടത്. എന്നാല്‍ സാധാരണ ഗതാഗത തടസമുണ്ടായാല്‍ ആളുകളില്‍ ഉണ്ടാകുന്ന മുറുമുറുപ്പ് ഇവിടെ ഉണ്ടായില്ല. റോഡ് വൃത്തിയാക്കുന്നത് വരെ എല്ലാവരും കൊതിയോടെ കാത്തിരിക്കുകയായിരുന്നു.