മലപ്പുറത്ത് തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം പ്രതി അറസ്റ്റില്‍ ; കുട്ടിയുടെ കൂടെയുണ്ടായിരുന്നത് സ്വന്തം അമ്മ
ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല സ്വദേശി മൊയ്തീന് കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷണല്‍ എസ് ഐ പത്മനാഭന്, സി പി ഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പോലീസിന് കൈമാറും. മാതൃഭൂമി ന്യൂസാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. മലപ്പുറത്തെ ഒരു തിയേറ്ററിലാണ് ഈ ക്രൂരസംഭവം അരങ്ങേറിയത്. അതേസമയം ദൃശ്യങ്ങളില്‍ ഉള്ള സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണ് എന്നാണ് പോലീസ് നല്കുന്ന വിവരം. പ്രതിയെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് തിയേറ്ററില്‍ ഒപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയുടെ അമ്മയാണെന്ന് സ്ഥിരീകരിച്ചത്. 40 വയസ്സോളം പ്രായം തോന്നുന്ന സ്ത്രീയാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല.
KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് മൊയ്തീന്‍കുട്ടി എത്തിയത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്. മൊയ്തീന്‍കുട്ടിക്കെതിരേ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഏപ്രില്‍26ന് പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പോലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിടുന്നത്. മാതൃഭൂമി ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട ഉടനെയാണ് ചങ്ങരംകുളം പോലീസ് കേസെടുക്കുന്നത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.