അല്‍ഖര്‍ജ് മലയാളികള്‍ക്ക് പുതനുണര്‍വ്വ് നല്‍കി വര്‍ണ്ണോത്സവം 2018
അല്‍ഖര്‍ജ്: റിയാദ് അല്‍ഖര്‍ജ് മലയാളികളുടെ കണ്ണിനും മനസ്സിനും കുളിരേകി വേള്‍ഡ് മലയാളി ഫെഡറേഷന്‍(WMF) അല്‍ഖര്‍ജ് ചാപ്റ്റര്‍ ഒരുക്കിയ വര്‍ണ്ണോത്സവം 2018 അരങ്ങേറി. വ്യാഴാഴ്ച്ച വൈകിട്ട് അല്‍ഖര്‍ജ് ലയാലി ഇസ്തിറഹയില്‍ (exit 5) വച്ചു നടന്ന പരിപാടിയില്‍ അല്‍ഖര്‍ജിലെ മലയാളി സമൂഹം ഒന്നടക്കം പങ്കെടുത്തു.
മുഖ്യാതിഥിയായ ശ്രീ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി യുടെ സാന്നിധ്യമായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം. മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കിന്ന സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ നല്‍കിവരുന്ന ചുറ്റുപാടില്‍ WMF ന്റെ സ്ത്രീശാക്തീകരണത്തിന്റെ ആദ്യപടിയായ വനിതാഫോറം രൂപീകരണം എന്തുകൊണ്ടും ശ്ലാഖനീയമാണ് എന്നും ശ്രീ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു.
WMF ഗ്ലോബല്‍ കമ്മിറ്റിയിലേക്ക് സൗദി അറേബ്യയെ പ്രതിനിധീകരിച്ചു തെരഞ്ഞെടുക്കപ്പെട്ട ശ്രീ നൗഷാദ് ആലുവ, നജീബ് എരമംഗലം, സ്റ്റാന്‍ലി ജോസ്, മുഹമ്മദ് കായംകുളം, ഗിരീഷ് ബാബു, എന്നിവരെ കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷൈജല്‍ എന്നിവരെ WMF ന്റെ സ്‌നേഹോപഹാരമായ മോമന്റോ നല്‍കി ശ്രീ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആദരിച്ചു.
ചടങ്ങില്‍ WMF അല്‍ഖര്‍ജ് ചാപ്റ്ററിന്റെ ആദരമായി ശ്രീ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയെ പൊന്നാട അണിയിച്ചു ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ ബഷീര്‍ ഫവാരീസും മോമന്റോ നല്‍കി WMF ഗ്ലോബല്‍ ചാരിറ്റി കോ- ഓര്‍ഡിനേറ്റര്‍ ശ്രീ നജീബ് എരമംഗലവും നല്‍കി ആദരിച്ചു.
ശ്രീ ബഷീര്‍ ഫവാരീസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശ്രീ നൗഷാദ് ആലുവ, ശ്രീ ഷിഹാബ് കോട്ടുകാട്, ശ്രീ കനകലാല്‍ കെഎം, ശ്രീമതി ജെസി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ശ്രീ നജീബ് എരമംഗലം, ശ്രീ മുഹമ്മദ് കായംകുളം, ഡോ. സയ്യിദ് ഹാഷിം തങ്ങള്‍, ഹാരിസ് ബാബു മഞ്ചേരി, ഇബ്രാഹീം സുബ്ഹാന്‍, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ശ്രീ കനകദാസ് മേലേടത് സ്വാഗതവും, ശ്രീ സാജു മത്തായി തെങ്ങുവിളയില്‍ നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫിയെ അല്‍ഖര്‍ജ് ചാപ്റ്ററിന്റെ സ്‌നേഹോപഹാരമായി പൊന്നാടയണിയിച്ച് മോമന്റോ നല്‍കി ശ്രീ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ആദരിച്ചു.
തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫി അവതരിപ്പിച്ച സംഗീത സന്ധ്യ അരങ്ങേറി. തിങ്ങി നിറഞ്ഞ സദസ്സില്‍ കൊല്ലം ഷാഫിയുടെ ഗാനങ്ങള്‍ പെയ്തിറങ്ങിയപ്പോള്‍ അത് മലയാളി പ്രവാസികള്‍ക്ക് പുതുജീവന്‍ നല്‍കി. ഗായകരായ മാലിനി നായര്‍, ഷാന്‍ പെരുമ്പാവൂര്‍, ഹബീബ് കോട്ടുപാടം, കനകലാല്‍ കെഎം എന്നിവരും കൊല്ലം ഷാഫിയോടൊപ്പം ഗാന സന്ധ്യയില്‍ അണിനിരന്നു.
പത്തോളം ടീമുകള്‍ അണിനിരന്ന ഗംഭീര വടംവലി മല്‍സരം തുടര്‍ന്ന് അരങ്ങേറി. അല്‍ ഖര്‍ജ് വൈ പ്രസിടണ്ട് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ആവേശോജ്വലമായ വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനം റെഡ് അറേബ്യ റിയാദ്, രണ്ടാം സമ്മാനം ഫ്രണ്ട്‌സ് ഓഫ് മലബാര്‍ റിയാദ്, മൂന്നാം സമ്മാനം കനിവ് റിയാദ് എന്നിവര്‍ കാരസ്തമാക്കി. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വേദിയില്‍ സമ്മാനിച്ചു. കൂപണിന്റെ നറുക്കെടുപ്പും സമ്മാന വിതരണവും വര്‍ണ്ണോത്സവം വേദിയില്‍ നടന്നു.
വൈകിട്ട് ഏഴ് മണി മുതല്‍ സിംഫണി ഓഫ് അല്‍ഖര്‍ജ് എന്ന പരിപാടിയും അരങ്ങേറി. സിനിമാറ്റിക് ഡാന്‍സും, സിനിമ ഗാനങ്ങളും, മിമിക്രിയും കോര്‍ത്തൊനാക്കിയ അതി മനോഹരമായ പരിപാടി നിറഞ്ഞ സദസ്സിന് കൂടുതല്‍ മിഴിവേകി.