ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ചാവേര്‍ ആക്രമണം ; ആറുപേര്‍ കൊല്ലപ്പെട്ടു
ഇന്‍ഡോനേഷ്യയിലെ സുരാംബയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ ആറുപേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് പള്ളികള്‍ക്കു നേരെ ആക്രമണമുണ്ടായത്. പള്ളികളിലെത്തിയ ചാവേറുകള്‍ പൊട്ടിത്തറിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. രാവിലെ 7.30ന് ആയിരുന്നു ആക്രമണം.
ഉഗ്ര സ്‌ഫോടനത്തിന്റെ ഫലമായി പള്ളികളില്‍ വലിയ തോതില്‍ തീ പടര്‍ന്നു. മരണസംഖ്യ ഉയര്‍ന്നേക്കാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനെ തുടര്‍ന്ന് സുരബായയിലെ എല്ലാ പള്ളികളും താല്‍കാലികമായി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയി. ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.