കണ്ണൂര്‍ : മാതൃദിനത്തില്‍ മകന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു

ലോകം മുഴുവന്‍ മാതൃദിനം ആഘോഷിക്കുന്ന അതേസമയം തന്നെ നമ്മുടെ കൊച്ചു കേരളത്തില്‍ മകന്‍ സ്വന്തം അമ്മയെ കഴുത്തുഞെരിച്ചു കൊന്നു. കണ്ണൂര്‍ ചാവശ്ശേരിയിലാണ് സംഭവം. 86 വയസ്സുള്ള പാര്‍വതിയമ്മയെയാണ് മകന്‍ സതീശന്‍ കൊലപ്പെടുത്തിയത്. സതീശന്‍ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യപാനിയായ ഇയാള്‍ കുടിച്ചു വന്നു വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക പതിവാണ് എന്ന് അയല്‍വാസികള്‍ പറഞ്ഞു.