സ്പോണ്‍സറുടെ നിരന്തരമായ പീഡനത്തിനൊടുവില്‍ കണ്ണൂര്‍ സ്വദേശി മുജീബ് പ്ലീസ് ഇന്ത്യയുടെ സഹായത്താല്‍ നാടണഞ്ഞു

ഹുസാം വള്ളികുന്നം

ദമാം: സൗദി അറേബ്യായിലെ അല്‍ ഹസ്സയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ജോലിചെയ്തിരുന്ന മുജീബിന് പ്ലീസ് ഇന്ത്യ ഈസ്റ്റേണ്‍ പ്രവര്‍ത്തകനായ മുജീബ് റഹുമാന്‍ ഏകരൂലിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി നാട്ടിലേക്ക് യാത്രയായി.

നാല് വര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്നും അല്‍ ഹസ്സയിലേക്ക് സ്പോണ്‍സറുടെ കീഴിലുള്ള ബൂഫിയയില്‍ ജോലിക്കായി വന്ന മുജീബ് നാട്ടില്‍ നിന്നും വന്ന് രണ്ട് വര്‍ഷം കഴിഞ്ഞു നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്‌പോണ്‍സറിനു 6000 സൗദി റിയാല്‍ ഏകദേശം ഒരുലക്ഷം രൂപ നല്‍കണം എന്ന് അവശ്യപ്പെട്ടു. ആ പണം കൊടുക്കാതെ ലീവ് കൊടുക്കില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടില്‍ നിന്നും ഈ തുക വരുത്തി തന്റെ സ്‌പോണ്‍സറിനു കൊടുത്തിട്ട് ലീവിന് നാട്ടില്‍ പോയ മുജീബ് പിന്നീട് വിവാഹം കഴിഞ്ഞു ഒരു മാസത്തിന് ശേഷം ശേഷം തിരികെ വരിക ആയിരുന്നു.

ചെറുപ്രായത്തിലേ പിതാവ് നഷ്ടപെട്ട മുജീബിനു സ്വന്തമായി വീടുപോലുമില്ല. വീട്ടുകാരുടെ ഏക ആശ്രയവും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉള്ളതിനാലും വീണ്ടും അതെ സ്‌പോണ്‍സറിന്റെ ബൂഫിയയിലേക്ക് തിരികെ വരികആയിരുന്നു. പിന്നീട് സ്‌പോണ്‍സര്‍ ഒരുപാട് ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുകയുണ്ടായി ഈ പീഡനങ്ങള്‍ സഹിച്ചു നിന്നെങ്കിലും വീണ്ടും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്‌പോണ്‍സര്‍ 10000 റിയാല്‍ അതായത് രണ്ട് ലക്ഷം ഇന്ത്യന്‍ രൂപ ആവശ്യപ്പെടുകയുണ്ടായി. ഇത് നല്കാന്‍ സാമ്പത്തികം ഇല്ലാത്തതിനാല്‍ മുജീബ് പ്ലീസ് ഇന്ത്യയുമായി ബന്ധപ്പെടുക ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്ലീസ് ഇന്ത്യ കിഴക്കന്‍ പ്രവിശ്യ പ്രവര്‍ത്തകന്‍ ആയ മുജീബ് റഹുമാന്‍ ഏകരൂല്‍ നിരന്തരം സ്‌പോണ്‍സറുമായി ബന്ധപ്പെടുകയും നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്തു. എന്നാല്‍ സ്‌പോണ്‍സര്‍ ഒരു വിട്ട്വീഴ്ചക്കും തയ്യാര്‍ ആകാഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുജീബ് റഹുമാന്‍ ഏകരൂലിന്റെ നേതൃത്വത്തില്‍ ലേബര്‍ കോടതിയെ സമീപിക്കുകയുണ്ടായി. ലേബര്‍ കോടതിയില്‍ കേസ് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ സ്പോണ്‍സറെ വിളിപ്പിക്കുകയും ശേഷം ഒരു റിയാല്‍ പോലും നല്‍കാതെ കണ്ണൂര്‍ സ്വദേശി മുജീബിനു exit അടിച്ചു നല്‍കുകയായിരുന്നു.

ഇതിനുവേണ്ടി മുജീബ് റഹുമാന്‍ ഏകരൂലിനൊപ്പം പ്ലീസ് ഇന്ത്യ പ്രവര്‍ത്തകരായ സതീഷ് പാലക്കാട്, ഷഫീഖ് അവിലോറ, ഹക്കീം കൊടുവള്ളി എന്നിവരും സഹായത്തിനുണ്ടായിരുന്നു. ശേഷം പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ നല്‍കിയ നാട്ടിലേക്കുള്ള ടിക്കറ്റില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശി മുജീബ് നാട്ടിലെത്തി.
തനിക്കുവേണ്ടി സഹായങ്ങള്‍ ചെയ്തവരോട് നന്ദി പറയുകയും ചെയ്തു.

ഇതിനുവേണ്ടി പ്രവര്‍ത്തിച്ച പ്ലീസ് ഇന്ത്യ കിഴക്കന്‍ പ്രവിശ്യയുടെ എല്ലാ അംഗങ്ങള്‍ക്കും ചെയര്‍മാന്‍ ലത്തീഫ് തെച്ചിയും, പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ, സൗദി അറേബ്യാ നാഷണല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ റഫീഖ് ഹസ്സന്‍ വെട്ടത്തൂരും അഭിനന്ദനങ്ങള്‍ അറിയിച്ചു.