കര്‍ണ്ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി കേന്ദ്രം

കര്‍ണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ എണ്ണ വില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. തിരഞ്ഞെടുപ്പ് പ്രമാണിച്ച് എണ്ണ വില കൂട്ടരുത് എന്ന് കേന്ദ്രം എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‍ കഴിഞ്ഞ മാസം 24 മുതല്‍ എണ്ണ വിലയില്‍ വലിയ മാറ്റം ഇല്ലാതെ തുടരുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ് കമ്പനികള്‍. അതേസമയം കഴിയുന്നത്ര വേഗത്തില്‍ കഴിയുന്നത്ര ജനങ്ങളെ വിഡ്ഢികളാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന തത്വമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു.

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വീണ്ടും കൂടി. ഇത് ജനങ്ങളെ വിഡ്ഢികളാക്കലല്ലാതെ മറ്റെന്താണെന്നും ഇത് മോഡിണോമിക്‌സാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. പെട്രോളിന്റേയും, ഡീസലിന്റേയും വില വീണ്ടും വര്‍ധിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് വരെ ഇന്റര്‍വല്‍ അനുവദിച്ചതായിരുന്നു. ആ ഇന്റര്‍വല്‍ തീര്‍ന്നുവെന്നും മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരവും ആക്ഷേപം ഉന്നയിച്ചു.