നാരങ്ങാവെള്ളവും കൊഞ്ചും ഒരുമിച്ചു കഴിച്ചാല്‍ മരിക്കുമോ ; തെളിവുമായി മംഗളം
കേരളത്തില്‍ നാരങ്ങാവെള്ളവും കൊഞ്ചും ഒരുമിച്ചു കഴിച്ചു രണ്ടു യുവതികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ച് ബിരിയാണിയും ലൈം ജ്യൂസും കഴിച്ച പെണ്‍കുട്ടി മരിച്ചതിനു സമാനമായി ഒരു മരണം കൂടി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതായി മംഗളം വാര്‍ത്ത നല്‍കി.തിരുവല്ല ഹരിപ്പാട് ആണ് ഇങ്ങനെ ഒരു പെണ്‍കുട്ടി കൂടി മരിച്ചതായി വാര്‍ത്ത വന്നിരിക്കുന്നത്. കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ തൃപ്പൂണിത്തുറ സ്വദേശിനി അനാമിക വര്‍മയാണ് (17) ചെമ്മീന്‍ ബിരിയാണി കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ മരിച്ചത്. സംഭവത്തിന് പിന്നാലെ എറണാകുളത്തെ കുട്ടിയുടെ താമസസ്ഥലത്തിനടുത്തുള്ള ഹോട്ടല്‍ അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ അനാമികയ്ക്ക് ചില ഭക്ഷ്യസാധനങ്ങളോട് അലര്‍ജിയുണ്ടെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി. പിന്നീട് പോസ്റ്റുമാര്‍ട്ടത്തില്‍ കൊഞ്ചും ബിരിയാണിയും നാരങ്ങാ വെള്ളവും ഒരുമിച്ച് കഴിച്ചപ്പോള്‍ ഉണ്ടായ അലര്‍ജിയാണ് മരണ കാരണമെന്ന് വ്യക്തമാക്കിയിരുന്നു.
സമാനമായ രീതിയിലാണ് തിരുവല്ല ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജീവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ (23) മരിച്ചതെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നായിരുന്നു ഹരിപ്രിയയെ വെള്ളിയാഴ്ച ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ ഒരുങ്ങവേ വീണ്ടും ചര്‍ദ്ദി മൂര്‍ച്ഛിച്ചു. തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. വിദ്യയുടെ ശരീരത്തില്‍ മറ്റ് വിഷപദാര്‍ത്ഥങ്ങള്‍ ഒന്നും ചെന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹരിപ്രിയ നാരങ്ങാ വെള്ളം കുടിച്ചിരുന്നു. പിന്നാലെ കൊഞ്ച് കറിയും കഴിച്ചിരുന്നു. ഇവ രണ്ടുമാകാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. സംസ്ഥാനത്ത് പുറത്ത് ഇത്തരത്തിലുള്ള മരണങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു. അപൂര്‍വ്വമായി മാത്രം ഇത്തരം ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് മരണകാരണമായേക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അതേസമയം എല്ലാവര്‍ക്കും ഇത് പ്രശ്‌നമാകണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം സംഭവത്തിനെ ട്രോളിക്കൊണ്ട് ധാരാളം പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.