റഹ്മാന്‍ സംഗീത നിശ ; ചില പിന്നാമ്പുറ കഥകള്‍ ; ഭൂമി നികത്താന്‍ ചാനല്‍ കൂട്ട് നിന്നത് എന്തിന്

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് കൊച്ചി ലേഖകന്‍

ഫ്‌ലവേര്‍സ് ചാനല്‍ അതിഗംഭീരമായി പരസ്യം ചെയ്തു നടപ്പിലാക്കുവാന്‍ ശ്രമിച്ച എ ആര്‍ റഹ്മാന്‍ സംഗീത നിശയുടെ പിന്നാമ്പുറ കാഴ്ചകളിലേയ്ക്ക് ഒരു എത്തിനോട്ടം. പ്രമുഖ മാധ്യമങ്ങള്‍ കാശ് വാങ്ങി മുക്കിയ വാര്‍ത്ത അന്നവിടെ എന്താണ് നടന്നത് എന്ന് പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുവാന്‍ വേണ്ടിയാണ് ഈ ലേഖനം. ഭൂ മാഫിയയുടെ കളിപ്പാവയായി ഒരു ചാനല്‍ തന്നെ മാറുന്ന കാഴ്ചയാണ് ഈ ലേഖനം. അതിനു വിശ്വപ്രസിദ്ധനായ ഒരു കലാകാരനെ കരുവാക്കിയതിലൂടെ മുഴുവന്‍ മലയാളികളെയും ചതിയില്‍പ്പെടുത്തിയിരിക്കുകയാണ് ഒരു ചാനല്‍. ഒരു ജെ.സി.ബിയു പോലും കടത്താന്‍ അനുമതിയില്ലാത്ത ഈ ചതുപ്പ് പ്രദേശത്ത് നൂറുകണക്കിന് ലോറികളും, മണ്ണു മാന്തിയും, ജെ.സിബിയും കയറി ഇറങ്ങി. ആയിരക്കണക്കിന് ലോറി മണ്ണു വീണു. ജില്ലാ കലക്ടറും, പോലീസും, റവന്യൂ അധികൃതരും മുതലാളിയുടെ പണ കൊഴുപ്പില്‍ ഉറക്കം നടിച്ചു. നഗ്‌നമായ നിയമ ലംഘനം നടന്നിട്ട് സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും കണ്ണടച്ചു.

ഒപ്പം,
കൊച്ചി ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്ക് ടിക്കറ്റ് ഫ്രീ..!

കലക്ടര്‍ മുതല്‍ വില്ലേജ് ഓഫീസ് മുതല്‍ ഉള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഫ്രീ ടിക്കറ്റ്…

ജഡ്ജിമാര്‍ക്ക് മുന്‍ നിരയില്‍ കുടുംബ സമേതം റിസര്‍വ്വ് സീറ്റുകള്‍ ഫ്രീ..! പരിതോഷികങ്ങള്‍ വേറെയും…

വി.വി.ഐ.പിമാര്‍ക്ക് ഫ്രീ ടിക്കറ്റ് മാത്രമല്ല അവരേ സ്വീകരിക്കാന്‍ സുന്ദരിമാരേ പൂക്കളുമായി നിരത്തി നിര്‍ത്തിയിരുന്നതായി കാണപ്പെട്ടു, ചുരുക്കത്തില്‍ എല്ലാ നിയമവും അട്ടിമറിക്കപ്പെടുകയായിരുന്നു. അങ്ങനെ 11 ഏക്കര്‍ പാടം ഉള്‍പ്പെടെ 26 ഏക്കറോളം ഭൂമി ഈ മാഫിയ ഷോയുടെ മറവില്‍ അങ്ങിനെ നികത്തി. ആര്‍ക്കും വേണ്ടാത്ത ആ ഭൂമിക്ക് ശത കോടികളുടെ മൂല്യമാക്കി എടുത്തു.

ചുരുക്കി പറഞ്ഞാല്‍ ഓസ്‌കാറും ഗ്രാമി അവാര്‍ഡും നാഷണല്‍ അവാര്‍ഡും തുടങ്ങി ഒരു ഇന്ത്യന്‍ സംഗീത സംവിധായകന്‍ നേടാവുന്ന എല്ലാ ലോകോത്തര അവാര്‍ഡുകളും നേടിയ ഏ ആര്‍ റഹ്മാന്‍ എന്ന സംഗീത മാന്ത്രികനോടു ഒരു ചാനല്‍ കാണിക്കാവുന്ന ഏറ്റവും വലിയ അനാദരവാണു ഏ ആര്‍ റഹ്മാന്‍ ഷോ കൊച്ചി.

കക്കൂസിനു മറക്കാന്‍ പോലും പറ്റാത്ത തകര ഷീറ്റ് വെച്ചു മറച്ചു ചെളികുഴിയില്‍ ഈ പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചത് എന്തിനു വേണ്ടി ആയിരുന്നു എറണാകുളത്തു വേറെ സ്ഥലം ഇല്ലാത്തതു കൊണ്ടായിരുന്നോ…?

കേവലം 25000 പേര്‍ക്ക് ഇരിക്കാന്‍ പോലും പറ്റാത്ത ചെള്ളകുഴിയില്‍ എത്ര ടിക്കറ്റ് വിറ്റു വരുമാനം നേടി എന്നെങ്കിലും ചാനല്‍ വെളിപ്പെടുത്തണം, അതിനുള്ള ആര്‍ജവം കാണിക്കാന്‍ ധൈര്യം ഉണ്ടാകണം. അതോടൊപ്പം എ ആര്‍ റഹ്മാന്‍ മെഗാഷോ നടത്തുന്നതു വഴി കാണികളില്‍ നിന്നും പ്രതീക്ഷിക്കുന്ന കോടി കണക്കിന് രൂപയുടെ ടിക്കറ്റ് വരുമാനം എന്നതു കൊണ്ടു മാത്രമല്ല അതിലുപരി ടിക്കറ്റില്‍ നിന്നും ലഭിക്കുന്ന വിരലില്‍ എണ്ണാവുന്ന കോടികളെക്കാള്‍ നൂറുകണക്കിന് കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസിനു കൂടി വേണ്ടിയായിരുന്നു എന്നും പകല്‍ പോലെ വ്യക്തമാണ്.

പഴയ ഒരു പഴംചൊല്ലുണ്ട് ‘പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും’ എന്നു നിങ്ങളുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് വേണ്ടി ‘എല്ലാ പുകഴും ദൈവത്തിനു
ok
പഴയ ഒരു പഴംചൊല്ലുണ്ട് ‘പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും’ എന്നു നിങ്ങളുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് വേണ്ടി ‘എല്ലാ പുകഴും ദൈവത്തിനു മാത്രം’ എന്നു പറയുന്ന ഏ ആര്‍ റഹ്മാനെയും അദ്ദേഹതിന്റെ ആരാധകരെയും ചതിച്ചപ്പോള്‍ മഴയുടെ രൂപത്തില്‍ ദൈവം ചതിച്ചു. ശാരീരിക ന്യൂനതയുള്ള അവശ കലാകാരന്‍മാരുടെ ദൈന്യത പോലും വിറ്റഴിച്ചു റേറ്റിംഗ് നേടുന്ന, അവര്‍ക്കു ലഭിച്ച തുകകളിലും, കലാകാരന്‍മാരുടെയും ശമ്പളത്തില്‍ പോലും തിരിമറി നടത്തുന്ന, കൃത്യമായി വേതനം നല്‍കാന്‍ ആവാത്ത ചാനലില്‍ നിന്നും അങ്ങനെ ഒരു മാന്യത ജനം പ്രതീക്ഷിക്കുന്നില്ല എങ്കിലും ചില ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാവുന്നു.
കലൂര്‍ സ്റ്റേഡിയം വാടകയ്ക്കെടുത്താല്‍ തന്നെ കുറഞ്ഞ ചെലവ് മാത്രമേ ഉള്ളൂ എന്നിരിക്കെ പാടം നികത്തി തന്നെ ഷോ സംഘടിപ്പിക്കാന്‍ ഫ്ളവേഴ്സ് ചാനല്‍ തുനിഞ്ഞത് എന്തിന്..?

ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാനുള്ള അനുമതി ജില്ലാ ഭരണകൂടം എങ്ങനെ നല്‍കി..?

എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കര്‍ നിലംനികത്തി കരഭൂമിയാക്കലാണ് എന്ന വാര്‍ത്ത പാട്ടായിട്ടും എന്തിനു ഇങ്ങനെ ഒരു ഊളത്തരത്തിനു തുനിഞ്ഞു…?

കലൂര്‍ സ്റ്റേഡിയം പൊതു പരിപാടിക്ക് കൊടുക്കാതിരുന്നത് ISL ന് വേണ്ടി കോടികള്‍ മുടക്കി പുല്ല് പിടിപ്പിച്ചത് നശിപ്പിക്കാതെ നോക്കാനുള്ളതു കൊണ്ടാണ് എന്നു ന്യായം പറയുമ്പോഴും ചാനല്‍ അധികൃതരുടെ കുരുട്ടു ബുദ്ധിയാണ് കണ്ടത്തില്‍ തന്നെ ഷോ നടത്താന്‍ തീരുമാനിച്ചതിനു പിന്നില്‍ എന്നു വ്യക്തമാവുന്ന വിധത്തിലാണ് കാര്യങ്ങള്‍. കലൂര്‍
സ്റ്റേഡിയത്തിന് പുറത്ത് ഇതിനുള്ള സ്ഥലം ഉണ്ട് എന്നിരിക്കെ ആര്‍ക്കൊക്കെയോ വേണ്ടി കണ്ണടച്ചു. ആദ്യം എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാര ശാലയുടെ സ്ഥലത്ത് നടത്താനായിരുന്നു ആലോചിച്ചിരുന്നത്. പിന്നീട് ഇവിടേക്കു ബോധപൂര്‍വം മാറ്റിയതിനു പിന്നില്‍ പാടശേഖരം നികത്തി കരഭൂമിയാക്കുകയെന്ന ഗൂഢലക്ഷ്യമായിരുന്നു എന്ന ആക്ഷേപം ഇതോടെ സത്യമായി മാറി.

ഇനി വളരെ സത്യസന്ധമായി ഈ വിഷയത്തില്‍ കണ്ട ഒരു ഫേസ് ബുക്ക് പ്രതികരണം..

ഈ പരിപാടി സംഘടിപ്പിച്ചത് ശരിക്കിനും പാടം നികത്താന്‍ തന്നെ അല്ലേ…

ഓഡിന്‍സ്‌ന്റെ കാശ് കൊണ്ട് ഉദ്ദിഷ്ട കാര്യം നടത്തിയ ഫ്ളവര്‍വേസ് ചാനല്‍ നു ആയിരം ആയിരം അഭിവാദ്യങ്ങള്‍ …. !

ഈ റിപ്പോര്‍ട്ട് തയ്യാറാകുമ്പോഴും ‘കള്ളന്‍ കപ്പലില്‍ തന്നെ’ എന്ന സത്യം മറന്നു നവമാധ്യമങ്ങളില്‍ പതിവുപോലെ ഈ വിഷയത്തില്‍ ട്രോളുകളും പോസ്റ്റുകളും നിറച്ചു ആഘോഷമാക്കുകയാണ് മലയാളി..