സുപ്രീംകോടതിയെ പോലും വിലയില്ലാതെ ബിജെപി ; പ്രോടേം സ്പീക്കറായി ബിജെപിയുടെ കെജി ബൊപ്പയ്യയെ തെരഞ്ഞെടുത്തു
സുപ്രീംകോടതി വിധിയെ പോലും മാനിക്കാതെ തോന്നിയപോലെയാണ് കര്‍ണ്ണാടകയില്‍ ബി ജെ പി നേത്രുത്വം ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. നാളെ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കര്‍ണാടക നിയമസഭയിലെ പ്രോടേം സ്പീക്കറായി ഏറ്റവും മുതിര്‍ന്ന ബിജെപി അംഗം കെജി ബൊപ്പയ്യയെ തെരഞ്ഞെടുത്തു. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് നേതൃത്വം നല്‍കുക പ്രോടേം സ്പീക്കറാണ്. ഗവര്‍ണര്‍ വാജുഭായ് വാലയാണ് പ്രൊടേം സ്പീക്കറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ബൊപ്പയ്യ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. സഭയിലെ മുതിര്‍ന്ന അംഗത്തെ മറികടന്നാണ് ഈ നിയമനം. നിയമനത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സുപ്രിം കോടതി വിധി ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ വേണം പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കേണ്ടതെന്ന് ഇന്ന് വിധിപ്രസ്താവിക്കവെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് മുതലെടുത്താണ് ഗവര്‍ണര്‍ വാജുഭായി വാല ബൊപ്പയ്യയെ നിയമിച്ചത്. തങ്ങളുടെ എംഎല്‍എ ആയ ആര്‍വി ദേശ്പാണ്ഡെയാണ് സഭയിലെ മുതിര്‍ന്ന അംഗമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. തങ്ങളുടെ അംഗത്തെ പ്രോടേം സ്പീക്കറാക്കിയതിലൂടെ സഭാനടപടികളില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എറെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള യെദ്യൂരപ്പ സര്‍ക്കാരിനോട് നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജി പരഗണിക്കവെയായിരുന്നു നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്.