റഹ്മാന്‍ ഷോ ; ഫ്ലവേര്‍സ് ചാനലിന് മുട്ടന്‍ പണി ; നികത്തിയ പാടം പഴയതുപോലെ ആക്കുവാന്‍ ഉത്തരവ്
എ.ആര്‍ റഹ്മാന്‍ ഷോയുടെ പേരില്‍ ഉണ്ടായ വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ പറ്റാതെ ഫ്‌ലവേര്‍സ് ചാനല്‍. ഷോയുടെ മറവില്‍ ഫ്ളവേഴ്സ് ചാനല്‍ ഇരുമ്പനത്ത് നികത്തിയ 26 ഏക്കര്‍ നെല്‍വയല്‍ പൂര്‍വ്വസ്ഥതിയിലാക്കാന്‍ റവന്യുമന്ത്രി എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എത്രയും വേഗം ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. നികത്തിയ മണ്ണും മെറ്റലും നീക്കം ചെയ്യുന്നതിന് ആവശ്യമായ തുക ഉത്തരവാദികളില്‍ നിന്ന് തന്നെ ഈടാക്കണമെന്നാണ് മന്ത്രിയുടെ ഉത്തരവ്. ഇതോടെ ഫ്ളവേഴ്സ് ചാനലിന് ഏകദേശം 5 കോടിയുടെ നഷ്ടമാണ് സംഭവിക്കുന്നത്. നെല്‍ വയല്‍ നികത്തിയതോടെ ആറ് മീറ്റര്‍ വീതിയുള്ള പുറമ്പോക്ക് തോട് ഇല്ലാതായി. തോട് ഇല്ലാതായാല്‍ മഴക്കാലത്ത് പ്രദേശത്ത് വെള്ളത്തിലാകും. അടുത്ത കാലം വരെ നെല്‍കൃഷി നടത്തിക്കൊണ്ടിരുന്ന വയലാണ് നികത്തിയത്. വയലിലെ മണ്ണിന് മുകളില്‍ കല്ലും മണ്ണും നികത്തിയാണ് ചാനല്‍ അധികൃതര്‍േ പരിപാടിയ്ക്കായി സജ്ജമാക്കിയത്.
എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പെയ്ത് കൊണ്ടിരുന്ന മഴ വില്ലാനായെത്തുകയായിരുന്നു. മഴ പെയ്തതോടെ എടുത്തിട്ട മണ്ണ് ചളിക്കുളമായി. പാദം പൂര്‍ണ്ണമായും ചെളിയില്‍ മൂഴുന്ന അവസ്ഥയിലേക്ക് എത്തിച്ചു കാര്യങ്ങള്‍.കാശ് കൊടുത്ത് ടിക്കറ്റ് എടുത്തവര്‍ക്ക് ദുരിതമാണ് ചാനല്‍ അധികൃതര്‍ നല്‍കിയത്. ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരം എ.ആര്‍ റഹ്മാന്‍ ഷോ എന്ന ‘സംഗീതനിശ’യുടെ മറവില്‍ മണ്ണിട്ട് നികത്തുന്നതായും പുറമ്പോക്ക് കൈയേറുന്നതായും പരാതി വന്നു. ഇത്രയും ഭാഗം ഇവര്‍ മണ്ണിട്ട് നികത്തിയപ്പോള്‍ സമീപ ഭാഗം മുഴുവന്‍ വെള്ളം ഉയര്‍ന്നു. പരിസരവാസികളേ ആകെ ബാധിച്ചു. ഒരു ജെ.സി.ബിയു പോലും കടത്താന്‍ അനുമതിയില്ലാത്ത ഈ ചതുപ്പ് പ്രദേശത്ത് നൂറുകണക്കിന് ലോറികളും, മണ്ണു മാന്തിയും, ജെ.സിബിയും കയറി ഇറങ്ങി. ആയിരക്കണക്കിന് ലോറി മണ്ണു വീണു. നേരത്തെ ഇതേ സ്ഥലം മണ്ണിട്ട് നികത്താന്‍ ഉടമകള്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രാദേശികമായി ഉയര്‍ന്ന് വന്ന രാഷ്ടീയ പ്രതിഷേധമാണ് ശ്രമം വിഫലമാക്കിയത്.
റഹ്മാന്‍ ഷോയ്ക്കായി മൂന്ന് കോടിയും, മറ്റ് സജ്ജീകരണങ്ങള്‍ക്കായി രണ്ട് കോടിയും ഉള്‍പ്പെടെ അഞ്ച് കോടി രൂപയാണ് പരിപാടിയ്ക്കായി ഫ്ളവേഴ്സ് മാറ്റിവെച്ചിരുന്നത്. ഇതില്‍ പരിപാടിയ്ക്ക് മുമ്പായി തന്നെ റഹ്മാന്‍ സംഘം പൂര്‍ണ്ണമായും തുക കൈപ്പറ്റിയിരുന്നു. ടിക്കറ്റ് തുകകള്‍ ഓണ്‍ലൈനായി എടുത്തവര്‍ക്ക് തിരിച്ച് നല്‍കി വരുകയാണ്. ഉടന്‍തന്നെ അങ്കമാലിയില്‍ വെച്ച ഷോ നടത്താന്‍ ഫ്ളവേഴ്സ് തീരുമാനമെടുത്തതായും സൂചനയുണ്ട്. കൊച്ചി ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്ക് ടിക്കറ്റ് ഫ്രീ കലക്ടര്‍ മുതല്‍ വില്ലേജ് ഓഫീസ് മുതല്‍ ഉള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഫ്രീ ടിക്കറ്റ് ജഡ്ജിമാര്‍ക്ക് മുന്‍ നിരയില്‍ കുടുംബ സമേതം റിസര്‍വ്വ് സീറ്റുകള്‍ ഫ്രീ..! പരിതോഷികങ്ങള്‍ വേറെയും. ചുരുക്കത്തില്‍ എല്ലാ നിയമവും അട്ടിമറിക്കപ്പെടുകയായിരുന്നു. അങ്ങനെ 11 ഏക്കര്‍ പാടം ഉള്‍പ്പെടെ 26 ഏക്കറോളം ഭൂമി ഈ മാഫിയ ഷോയുടെ മറവില്‍ അങ്ങിനെ നികത്തി. ആര്‍ക്കും വേണ്ടാത്ത ആ ഭൂമിക്ക് ശത കോടികളുടെ മൂല്യമാക്കി എടുത്തു.