വെറ്ററിനറി സര്‍ജനെ കൈയേറ്റം ചെയ്ത കേസില്‍ സി.പി.എം നേതാവടക്കം 3 പേര്‍ക്കെതിരെ കേസ്

രാജകുമാരി: ദലിത് വിഭാഗത്തില്‍പ്പെട്ട വെറ്ററിനറി സര്‍ജനെ ആശുപത്രിയില്‍ കയറി അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി അടക്കം മൂന്നു പേര്‍ക്ക് എതിരെ ജമൈമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

ശാന്തമ്പാറ സര്‍ക്കാര്‍ മൃഗാ ആശുപത്രിയിലെ ഡോ. കാളിശ്വരന്റെ പരാതിയിലാണ് കേസ്. പാര്‍ട്ടി നേതാവിനെ കൈചൂണ്ടി സംസാരിച്ചു എന്ന കാരണത്തലാണ് സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി അതിക്രമം അഴിച്ചുവിട്ടതെന്നാണ് കേസ്. ലോക്കല്‍ സെക്രട്ടറി വി.വി ഷാജി, ബ്രാഞ്ച് സെക്രട്ടറിമാരായ ആറുമണി, കെന്നഡി എന്നിവര്‍ക്കെതിരെയാണ് അതിക്രമത്തിന്റെ പീരില്‍ കേസ്.

സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തത്തിയിരുന്നു. അതേസമയം പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത കോഴികള്‍ ചത്തതുമായി ബന്ധപ്പെട്ടു ജനങ്ങള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പ്രശ്‌നത്തില്‍ ഇടപെടുക മാത്രമാണുണ്ടായതെന്നു പാരാതിയില്‍ പറയുന്ന തരത്തിലുള്ള യാതൊരു സംഭവറും നടന്നിട്ടില്ലെന്ന് ചിലര്‍ പ്രശ്‌നത്തിന്റെ പേരില്‍ വ്യാജ പ്രാചരണം നടത്തുകയാണെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളിയിരുന്നു. ഹൈക്കോടതി പിന്നീട് നല്‍കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ സമരം ചെയ്യാനിരിക്കവെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കുറ്റാരോപിതര്‍ക്കു വേണ്ടി അഡ്വ. ഉണ്ണി എസ്. കാപ്പന്‍ ഹാഹാജരായി.