കലി അടങ്ങാതെ സംഘ പുത്രന്മാര്‍,

കലി അടങ്ങാതെ സംഘ പുത്രന്മാര്‍,

ബി.ജെ.പി യെ പോലെ സോഷ്യല്‍ മീഡിയയെ രാഷ്ട്രീയ പ്രചാരണത്തിന് ഇത്രമേല്‍ അവസരോചിതമായി ഉപയോഗപ്പെടുത്തുന്ന മറ്റൊരു പാര്‍ട്ടിയും ഇന്ത്യയിലില്ല. ഇതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നതാകട്ടെ സംഘപരിവാര്‍ സംഘടനകളുടെ സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമുകളാണ്. തങ്ങളുടെ അനുയായികളെ കൃത്യമായി വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കി ഒപ്പം നിര്‍ത്തുവാന്‍ എല്ലാ മേഖലകളിലും ഇവര്‍ ബോധപൂര്‍വ്വം ഇടപെടലുകള്‍ നടത്തുന്നുമുണ്ട്.

എന്നാല്‍ കര്‍ണ്ണാടകയിലേറ്റ കനത്ത തിരിച്ചടിയെ പ്രേധിരോധിക്കാനും അണികളിലെ ആവേശം കെട്ടുപോകാതിരിക്കാനും അവര്‍ കണ്ടെത്തിയ പുതിയ പ്രചാരണ തന്ത്രമാകട്ടെ ഏറ്റവും ഹീനമായതാണ്. എതിര്‍ ചേരിയിലെ പൊതുപ്രവര്‍ത്തകരുടെ കുടുംബത്തെ അണിനിരത്തി അശ്ലീല ചിന്തകള്‍ അണികളിലുണര്‍ത്തി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന പുതിയ തന്ത്രമാണ് ഇവര്‍ പയറ്റുന്നത്.

ഇന്ത്യയൊട്ടാകെ ജാള്യത മറക്കാനുള്ള പുതിയ പ്രചരണം:

1) അവളയാളുടെ രണ്ടാം ഭാര്യയാണ്, അയാളുടെ ആദ്യ വിവാഹ സമയത്തിനടുത്താണ് അവളുടെ ജനനം
2) കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മറന്നേക്കൂ. ഇതാ രാധികാ കുമാരസ്വാമിയെന്ന ആനന്ദപ്രദമായ കാഴ്ച്ച വിരുന്ന് ഇതിനെ ആസ്വദിക്കൂ. ഇവര്‍ കന്നഡ സിനിമാ നടിയും, ഇപ്പോള്‍
കര്‍ണ്ണാടകയുടെ മുന്‍ മുഖ്യമന്ത്രിയും, ഇപ്പോള്‍ മുഖ്യമന്ത്രി ആകുവാന്‍ പോകുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ.

ഈ കമന്റിനടിയിലായി കുറച്ച് ചിത്രങ്ങള്‍.

കര്‍ണ്ണാടക ഇലക്ഷന്‍ റിസള്‍ട്ട് വന്ന ഉടനെ തന്നെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. പ്രസിഡന്റ് അമിത് ഷായുടെ തന്ത്രങ്ങളില്‍ ബി.ജെ.പി. കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തുമെന്ന് തന്നെയാണ് അണികളും വിശ്വസിച്ചിരുന്നത്. എന്നാല്‍ കോടതി വിധി കാര്യങ്ങളെ കീഴ്മേല്‍ മറിക്കുയയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവും ഇപ്പോഴുണ്ടായ തിരിച്ചടിയും വരാന്‍ പോകുന്ന 2019 ഇലക്ഷനെ ബാധിക്കാത്ത വിധം മസാല പറഞ്ഞ് അണികളുടെ ശ്രദ്ധതിരിച്ച് കൂടെ നിര്‍ത്തുക എന്ന നീചമായ വഴി തന്നെയാണ് സംഘ പരിവാര്‍ സംഘടനകളെ കൊണ്ട് ബി.ജെ.പി. ചെയ്യുന്നത്.