തുടര്‍ച്ചയായി എട്ടാം ദിവസവും ഇന്ധനവില കൂട്ടി കേന്ദ്രം ; കാത്തിരുന്നത് തിരഞ്ഞെടുപ്പ് കഴിയാന്‍
കര്‍ണ്ണാടക ഇലക്ഷന്‍ കഴിയുന്നതും കാത്തിരുന്ന കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി എട്ടാം ദിവസവും ഇന്ധനവില കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.35 രൂപയിലെത്തി. ഡീസല്‍ വില ലിറ്ററിന് 73.34 രൂപയുമായി. 34 പൈസയാണ് ഇന്ന് കൂടിയത്. ഇറാനെതിരേയുള്ള അമേരിക്കന്‍ ഉപരോധം പുനസ്ഥാപിച്ചതാണ് ആഗോള വിപണിയില്‍ ഇന്ധന വില കൂടാനുള്ള കാരണമായി പറയുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍ നിന്നാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഒപ്പം രൂപയുടെ മൂല്യം ഡോളറിനെതിരേ 68.1 രൂപയായി ഇടിഞ്ഞു.
രൂപ ഇടിവിലൂടെ ഇറക്കുമതി ചിലവ് കൂടിയതും വിലവര്‍ധനയ്ക്ക് കാരണമായി. കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം കേന്ദ്രം ഇന്ധനവില പിടിച്ചു നിര്‍ത്തിയിരുന്നു. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും എണ്ണ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തി ആഭ്യന്തര വിപണിയില്‍ എണ്ണ വില വര്‍ധിപ്പിക്കാതിരിക്കാം എന്നതിനുള്ള തെളിവായിരുന്നു ഈ 20 ദിവസവും നടന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചായ ദിവസങ്ങളില്‍ ഇന്ധന വില വര്‍ധിപ്പിച്ച് ആ നഷ്ടം നികത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാരും കമ്പനികളും.