സൗദിയുടെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ സംഗമോത്സവത്തിന് പ്രൗഢഗംഭീര സമാപനം
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൗദി അറേബ്യയയിലെ WMFന്റെ എട്ട് യൂണിറ്റുകളെ ഉള്‍പ്പെടുത്തി ‘ആസ്റ്റര്‍ സനദ് – ലൂലൂ’ സൗദി സംഗമോത്സവം ആഘോഷിച്ചു.
എക്‌സിറ്റ് 18ലെ നോഫാ ഓഡിറ്റോറിയത്തില്‍ നടത്തിയ സൗദി സംഗമോത്സവം 2018 പ്രൗഡഗംഭീരമായ സദസ്സ്‌കൊണ്ടും, ജനപങ്കാളിത്തംകൊണ്ടും, വിവിധ തരം കലാപരിപാടികള്‍ കൊണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു. പരിപാടിയില്‍ വിശിഷ്ട അദിഥിയായി എത്തിയത് എം പി യും, മികച്ച പാര്‍ലമെന്റെറിയനും WMF ഗ്ലോബല്‍ രക്ഷാധികാരിയും ആയ ശ്രീ N. K പ്രേമ ചന്ദ്രന്‍ അവറുകളാണ്. ഇന്ത്യയുടെയും സൗദിയുടെയും സാംസ്‌കാരികത വിളിച്ചോതുന്ന രീതിയിലുള്ള സ്വീകരണമായിരുന്നു ഇന്ത്യന്‍ കലാകാരികളും അറബ് കലാകാരന്മാരും ചേര്‍ന്നൊരുക്കിയത്.
സൗദി രാജ്യ കുംബത്തിന്റ HRH പ്രിന്‍സ് മിഷാല്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അല്‍ സൗദ് അവര്‍കളുടെ പ്രീതിനിധികള്‍ ആയ ശ്രീ റാണിയ ഷറഫ് റോയല്‍ ഫാമിലി റപ്രസന്ററ്റീവ്, ശ്രീ മുബാറക്, ശ്രീ അബ്ദുള്ള, ശ്രീ വെയില്‍ ഹകീം ഇബ്രാഹിം അല്‍ ഗാന്ധി സനദ് ഹോസ്പിറ്റല്‍ CEO, ഖാലിദ് അല്‍ ഹമൂദ്, അബ്ദുല്‍ അസീസ് ഫഹദ് അല്‍ കഹ്താനി മിറാത് അല്‍ റിയാദ്, എന്ജിനീയര്‍ മുഹമ്മദ് അഫ്‌റോസ് തുടങ്ങിയ മറ്റു സൗദിപൗരന്‍മാരുടെ സാന്നിദ്യം റിയാദ് മലയാളി സമൂഹത്തിന് ആവേശമായി.
സൗദിയുടെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയില്‍ റിയാദ് സമൂഹം ഊഷ്മള വരവേല്‍പ്പ് നല്‍കി എംപി യെയും, മറ്റ് സൗദി അതിഥികളെയും വേദിയിലേക്ക് ആനയിച്ചു.
പൊതുസമ്മേളനത്തില്‍ WMF സൗദി കോര്‍ഡിനേറ്റര്‍ ശ്രീ: ശിഹാബ് കൊട്ടുകാട് ആദ്യക്ഷത വഹിച്ചു. യോഗത്തില്‍ ബഹുമാപ്പെട്ട MP ശ്രീ N. K. പ്രേമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സൗദി അറേബ്യായിലെ വിവിധ പ്രാവിശ്യന്‍സുകളില്‍ സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞതും സൗദി അറേബ്യയയിലെ വിവിധ ഗവണ്‍മെന്റ് തലത്തിലെ പ്രമുഖരെ കാണാന്‍ കഴിഞ്ഞതും വലിയൊരു അംഗീകാരമാണ്. അതോടൊപ്പം റിയാദിലും, അല്‍ഖര്‍ജിലും, ജിദ്ദയിലും ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി സംബന്ധിക്കാന്‍ കഴിഞ്ഞത് എന്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന് അദ്ദേഹം സദസ്സിനോട് പറഞ്ഞുകൊണ്ട് സംഗമോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു അത് ഗവണ്‍മെന്റ് തലത്തിലെത്തിക്കാനും വേണ്ട ശ്രമങ്ങള്‍ ചെയ്യുമെന്നും ബഹുമാന്യനായ എംപി പറഞ്ഞു. പുതിയതായി സൗദി അറേബ്യയില്‍ ഉണ്ടായിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് വിഷന്‍ 2030 സൗദി പൗരന്മാര്‍ക്കും, വിദേശികള്‍ക്കും വളരെയധികം പ്രതീക്ഷ നല്‍കുന്നതാണെന്നും ഈ രാജ്യം വലിയ ഒരു വികസന മുന്നേറ്റം നടത്തി ലോകത്തിന് മാതൃക ആവുമെന്നും, അത് സൗദിയിലെയും ഇന്ത്യയിലെ പൗരന്മാര്‍ക്ക് പുതിയ ഒരു ഉണര്‍വ് നല്‍കുമെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തിന് ഇത് കാരണമാകുമെന്നും പറഞ്ഞു. ഇന്ത്യന്‍ സമൂഹവും സൗദി സമൂഹവും പരസ്പരം കാണിക്കുന്ന സ്‌നേഹവും ബഹുമാനവും ആദരവും പ്രശംസനീയമാണ്. റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിദാരായിരുന്നു, ശ്രീ: ഫൈസല്‍ ബിന്‍ അഹമദ്, ഷിബു മാത്യു, ഇബ്രാഹിം, Dr. മജീദ് ചിങ്ങോലി, അമീന്‍ അക്ബര്‍, ഫിറോസ് അല്‍ ബൈദ ഗ്രൂപ്പ്, സക്കിര്‍ ഹുസ്സൈന്‍, പ്രോഗ്രാം ചെയര്‍മാന്‍ റാഫികൊയിലാണ്ടി, ഇബ്രാഹിം, സല്‍മാന്‍ ഖാലിദ്, ഇബ്രാഹിം സുബ്ഹാന്‍, മുഹമ്മദലി മരോട്ടിക്കല്‍, നാസര്‍ ലെയ്‌സ്, തോമസ് വൈദ്യന്‍, അഷ്റഫ് വടക്കേവിള, ബഷീര്‍ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, സാബു ഫിലിപ്പ്, നജീബ് എരമംഗലം, മുഹമ്മദ് കായംകുളം, ഫൈസല്‍ വെള്ളാഞ്ഞി തുടങ്ങിയ വ്യക്തിത്വങ്ങള്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
ശ്രീ: നൗഷാദ് ആലുവ സ്വാഗതവും, ശ്രീ: ജലീല്‍ പള്ളാത്തുരുത്തി നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫി നയിച്ച ഗാന സദ്യയില്‍ ജിദ്ദയില്‍ നിന്നും എത്തിയ ആശാ സിജു, ഇസ്മായില്‍ വഫ, അരുണ്‍ സ്‌കറിയ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു, അതോടൊപ്പംറിയാദിലെ പ്രശസ്ത ഡാന്‍സ് ട്രൂപ്പുകളാള്‍ അവതരിപ്പിച്ച നിര്‍ത്ത രൂപങ്ങള്‍ ജനമനസ്സുകളെ ആഹ്ലാതഭരിതരാക്കി.
സൗദി അറേബ്യയയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കുകയും പൊതുമാപ്പ് മായി സംഘടനയോട് സഹകരിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി, പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍ സ്റ്റാന്‍ലി ജോസിന്റെ നേതൃത്വത്തില്‍ ഇഖ്ബാല്‍ കോഴിക്കോട്,ബഷീര്‍ കോതമംഗലം,ഇലിയാസ് കാസര്‍കോട് ,ഹാരിസ് ചോല, ഷംനാദ് കരുനാഗപ്പള്ളി, സക്കറിയ, ഷംനാദ് കുളത്തുപ്പുഴ, ഷമീര്‍,ശ്രീജിത്ത് കോലോത്ത് , ഡൊമിനിക് സാവിയോ, ഹരീസ് ബാബു, റിജോഷ്,റഷീദ് പൂക്കാട്ടുപടി,നൂറുദിന്‍ പൊന്നാനി, ഡെന്നിസ് സ്ലീബാ, ഹനീഫ കാസറഗോഡ്,നവീന്‍, അരുണ്‍, ശ്രീമതി ജോസ്‌ഫൈന്‍ ജോസ്, ഷാലിമ ജലീല്‍, ഷിനു നവീന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ശ്രീ സിജിന്റ അവതരണം വളരെ ശ്രെദ്ധആകര്‍ഷിച്ചു.
WMFസൗദി നാഷണല്‍ കമ്മറ്റിയെ സൗദി കോര്‍ഡിനേറ്റര്‍ ശ്രീ: ശിഹാബ് കൊട്ടുകാട് പ്രെഖ്യാപിച്ചു തുടര്‍ന്ന് നടന്ന കൂപ്പണ്‍ നറുക്കടുപ്പില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.
കലാപരിപാടികള്‍ചിലങ്ക ഡാന്‍സ് ഗ്രൂപ്പ് ശ്രീമതി റീന കൃഷ്ണകുമാര്‍, ബ്രോതേഴ്സ് ഡാന്‍സ് ഗ്രൂപ്പ് ശ്രീ മണി v.പിള്ള, പ്രേണവം നിര്‍ത്തവേദി ശ്രീമതി റീമ മേനോന്‍, ശ്രീമതി സരിത ബിനു, ശ്രീമതി നീതു ടീച്ചര്‍, ശ്രീമതി സിന്ധു സോമന്‍, ശ്രീമതി രസ്മി ടീച്ചര്‍, ശ്രീ കുഞ്ഞുമുഹമ്മദ്, പോളിസ്റ്റര്‍ ഡാന്‍സ് അക്കാദമി ശ്രീ വിഷ്ണു, കളിവീട് ശ്രീമതി സുഹറ കുഞ്ഞു മൂസ തുടങ്ങിയ കലാ അദ്ധ്യാപകര്‍ നേതൃത്വം നല്‍കി.