ബിജെപി വിരുദ്ധകക്ഷികളുടെ ശക്തിപ്രകടനം: സത്യപ്രതിജ്ഞാ ചടങ്ങിനു പോകണമോ? വേണ്ടയോ?
ബിജെപി യുടെ തേരോട്ടം അവസാനിപ്പിക്കാന്‍ ഒടുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് ശക്തിപകരുന്നതാണ് കര്‍ണ്ണാടകയില്‍ ജെഡിഎസ് – കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ രൂപീകരിക്കുന്ന പുതിയ സര്‍ക്കാര്‍. ബുധനാഴ്ച നടക്കാനിരിക്കുന്ന സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് കുമാരസ്വാമി ബിജെപി വിരുദ്ധ ചേരിയിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.
തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ വേദി പങ്കിടണം, സിപിഎം നെ കുഴക്കുന്ന കാര്യം ഇതാണ്. പശ്ചിമ ബംഗാളില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പിനിടെ തൃണമൂല്‍ ബിജെപി സിപിഎം അണികള്‍ ചേരിതിരിഞ്ഞു വ്യാപക സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ടു. നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ യെച്ചൂരിയും പിണറായിയും മമതയോടൊപ്പം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കെണ്ടാ എന്നായിരുന്നു ഒരു വിഭാഗം സിപിഎം നേതാക്കളുടെ അഭിപ്രായം.
ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുള്ള ആദ്യ പിബി കൂടി തീരുമാനമെടുത്തു. ബിജെപി വിരുദ്ധ ചിരിക്കു ശക്തിപകരാന്‍ ചടങ്ങില്‍ പങ്കെടുക്കണം എന്ന് പിബി തീരുമാനമെടുത്തു.
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, സമാജ്‌വാദിയുടെ അഖിലേഷ് യാദവ്, ലാലുവിന്റെ മകനും അര്‍ജെഡി നേതാവുമായ തേജസ്വിനി യാദവ്, ബിഎസ്പി നേതാവ് മായാവതി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എന്‍സിപിയുടെ ശരദ് പവാര്‍, ടിആര്‍എസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര്‍ റാവു, ടിഡിപി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, രാഷ്ട്രീയ ലോക് ദള്‍ നേതാവ് അജിത് സിംഗ്, ആപ് നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് പങ്കെടുക്കുന്ന കോണ്‍ഗ്രസ് ജെഡിഎസ് ഇതര പ്രമുഖ നേതാക്കള്‍.
ബിജെപി വിരുദ്ധ ചേരിയുടെ ശക്തി പ്രകടനമാകും ബുധനാഴ്ച ബംഗളുരുവില്‍ നടക്കുന്നത്.