കേളി അന്തരാഷ്ട്ര കലാമേളയില്‍ വിയന്ന മലയാളികളുടെ ഹൃസ്വചിത്രം ഏറ്റവും മികച്ച ചിത്രം
സൂറിച്ച്: കേളി അന്തരാഷ്ട്ര കലാമേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിയന്ന മലയാളികളുടെ ആവിഴ്കാരമായ മനാസ്സെ മികച്ച ചിത്രത്തിനും, സംവിധാന മികവിനുമുള്‍പ്പെടെ രണ്ടു പുരസ്‌കാരങ്ങള്‍ നേടി. ഏറ്റവും നല്ല ജനപ്രിയചിത്രമായിട്ടും മനാസ്സെ തിരഞ്ഞെടുക്കപ്പെട്ടു.
ട്രോഫിയും, പ്രശംസാപത്രവും, 25000 രൂപയുമാണ് പുരസ്‌കാരം. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ചിത്രം കണ്ട പ്രേക്ഷകര്‍ നല്‍കിയ വോട്ടിങ്ങും വിയന്നയിലെ കലാകാരന്മാരുടെ സംരംഭത്തെ ഒന്നാമതെത്തിച്ചു. പ്രോസി മീഡിയയുടെ ബാനറില്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ നിര്‍മ്മിച്ച് ജി. ബിജു സംവിധാനം ചെയ്ത മനാസ്സെ എന്ന ഹൃസ്വ ചിത്രം ഇതിനോടകം യൂറോപ്യന്‍ പ്രവാസലോകത്ത് ഏറെ ചര്‍ച്ച ചെയ്തിരുന്നു. വിന്‍സന്റ് പയ്യപ്പിള്ളി, അലീന വെള്ളാപ്പള്ളില്‍, ഫിജോ കുരുതുകുളങ്ങര എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ കാമറ ബിനു മര്‍ക്കോസും മോനിച്ചന്‍ കളപ്പുരയ്ക്കലുമാണ് നിര്‍വ്വഹിച്ചത്. ഷാജി ജോണ്‍ ചേലപ്പുറത്തിന്റേതാണ് മേക്കപ്പ്. എഡിറ്റിംഗ് സെഞ്ചു ജയിംസ്.സ്നേഹ ബന്ധങ്ങളില്‍ പലപ്പോഴായി പങ്കുവയ്ക്കലുകള്‍ ഇല്ലാതെ വരുമ്പോള്‍ ഒരിക്കലെങ്കിലും ഒരു ഏറ്റുപറച്ചില്‍ ആവശ്യമാണെന്ന് പറഞ്ഞുവച്ച ചിത്രം എല്ലാം പൊറുത്ത് തന്റെ മകളെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു പിതാവിന്റെ കഥയാണ് മനാസ്സെയിലൂടെ അവതരിപ്പിച്ചത്.
ചിത്രം കാണാം: