സിനിമ പിടിക്കാന്‍ കറുത്ത നായകന്മാരെ വേണ്ട വെളുത്ത് മെലിഞ്ഞ സുന്ദരന്മാരെ മതി ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് തന്‍റെ പുതിയ സിനിമയുടെ കാസ്റ്റിംഗ് കാള്‍ വിട്ട് ആപ്പിലായത്. തന്‍റെ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് നായകനെ തേടി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ച്ച പോസ്റ്റ് ആണ് വിവാദമായത്. ചിത്രത്തിലേക്ക് വെളുത്തു മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്നും ചിത്രങ്ങളും മറ്റു വിവരങ്ങളും അയക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ്. ‘വെളുത്ത നായകന്‍’ എന്ന പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായത്.പണ്ടുമുതലേ കറുത്ത നിറത്തിനോട് മലയാള സിനിമയ്ക്ക് പുച്ഛമാണ്. എത്ര കഴിവുള്ള വ്യക്തിയാണ് എങ്കിലും കറുത്ത നിറമുള്ള നായകന്മാരെ അംഗീകരിക്കാന്‍ മലയാളികള്‍ക്കും മലയാള സിനിമയ്ക്കും മടിയാണ്.
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്‌റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ഇപ്പോള്‍ പുറത്തുവിടുന്ന മിക്ക കാസ്റ്റിംഗ് കാളുകളിലും നായകനും നായികയും സുന്ദരനും സുന്ദരിയും ആയിരിക്കണം എന്ന നിര്‍ബന്ധമാണ് പലര്‍ക്കും. കറുത്തവര്‍ വില്ലന്മാരും കോമഡിക്കാരുമായി മാറുന്ന അവസ്ഥയാണ് ഇപ്പോള്‍.