പെട്രോള്‍ വില കുറയുന്നില്ല ; തിരുവനന്തപുരത്ത് വില 81.31 പൈസ
തിരുവനന്തപുരത്ത് പെട്രോള്‍ വില 81.31 പൈസ. ഡീസലിന് 74.16 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സമാനമായ വര്‍ധനയുണ്ടായിട്ടുണ്ട്. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടി. രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും മുകളിലേയ്ക്ക് തന്നെയാണ്.
അതേസമയം വില കുറയ്ക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ പറയുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പും ഇന്ധന വില വര്‍ധനയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്നും അവര്‍ പറയുന്നു. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് ഇന്ധനവില വര്‍ധിക്കാനുള്ള കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്.